LiveTV

Live

Kerala

ഫ്രാങ്കോ മുളക്കലിനെതിരെ സമരം ചെയ്ത കന്യാസ്ത്രീകളെ സ്ഥലംമാറ്റിയതില്‍ പ്രതിഷേധം

കേസിന്റെ വിചാരണ കഴിയുന്നതുവരെ സ്ഥലം മാറ്റം റദ്ദാക്കണമെന്നും കന്യാസ്ത്രീകളെ കുറവിലങ്ങാട്ട് മഠത്തില്‍ തന്നെ താമസിപ്പിക്കണമെന്നും സാംസ്കാരിക പ്രവര്‍ത്തകര്‍

ഫ്രാങ്കോ മുളക്കലിനെതിരെ സമരം ചെയ്ത കന്യാസ്ത്രീകളെ സ്ഥലംമാറ്റിയതില്‍ പ്രതിഷേധം

ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ സമരം ചെയ്ത കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകളെ സ്ഥലം മാറ്റിയ നടപടിക്കെതിരെ പ്രതിഷേധവുമായി സാംസ്കാരിക പ്രവര്‍ത്തകര്‍. കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് കാണിച്ച് രാജ്യത്തെ 55 സാംസ്കാരിക പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു.

കേസിന്റെ വിചാരണ കഴിയുന്നതുവരെ സ്ഥലം മാറ്റം റദ്ദാക്കണമെന്നും കന്യാസ്ത്രീകളെ കുറവിലങ്ങാട്ട് മഠത്തില്‍ തന്നെ താമസിപ്പിക്കണമെന്നും മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ ആവശ്യപ്പെടുന്നു. സച്ചിദാനന്ദന്‍‍, ആനന്ദ് ഉള്‍പ്പെടെയുള്ള 56 പേരാണ് കത്തയച്ചത്. കന്യാസ്ത്രീകളെ അന്യായമായി സ്ഥലം മാറ്റിയ നടപടിക്കെതിരെ സര്‍ക്കാര്‍ ഇടപെടലാവശ്യപ്പെട്ടാണ് മുഖ്യമന്ത്രിക്ക് കത്തയച്ചത്.