LiveTV

Live

Kerala

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേന്ദ്ര നേതാക്കള്‍ കേരളത്തില്‍ മത്സരിക്കുമെന്ന അഭ്യൂഹം തളളി സീതാറാം യെച്ചൂരി

എന്നാല്‍ തൂക്കു മന്ത്രിസഭയുണ്ടായാല്‍ കോണ്‍ഗ്രസിനെ പിന്തുണക്കുമെന്ന സൂചനയാണ് എസ്.രാമചന്ദ്രന്‍ പിള്ള നല്‍കിയത്

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേന്ദ്ര നേതാക്കള്‍ കേരളത്തില്‍ മത്സരിക്കുമെന്ന അഭ്യൂഹം തളളി  സീതാറാം യെച്ചൂരി

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേന്ദ്ര നേതാക്കള്‍ കേരളത്തില്‍ മത്സരിക്കുമെന്ന അഭ്യൂഹം തളളി സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പി.ബി അംഗം എസ്.രാമചന്ദ്രന്‍ പിളളയും. കേന്ദ്ര ഭരണത്തില്‍ കോണ്‍ഗ്രസിനെ പിന്തുണക്കുന്ന കാര്യത്തില്‍ തെരഞ്ഞെടുപ്പിന് ശേഷം മാത്രമെ തീരുമാനമെടുക്കുകയുളളുവെന്ന് യെച്ചൂരി പറഞ്ഞു. എന്നാല്‍ തൂക്കു മന്ത്രിസഭയുണ്ടായാല്‍ കോണ്‍ഗ്രസിനെ പിന്തുണക്കുമെന്ന സൂചനയാണ് എസ്.രാമചന്ദ്രന്‍ പിള്ള നല്‍കിയത്.