LiveTV

Live

Kerala

പത്മഭൂഷണ്‍ വിവാദം: സെന്‍കുമാറിനോട് സഹതാപം മാത്രമെന്ന് നമ്പി നാരായണന്‍

ശ്രീധരന്‍ പിള്ള പ്രതികരിക്കാത്തത് രാഷ്ട്രീയ താല്‍പര്യം മൂലമാണ്. സെന്‍കുമാര്‍ തെരഞ്ഞെടുപ്പില്‍ എവിടെ നിന്ന് മത്സരിച്ചാലും വോട്ട് കിട്ടില്ലെന്നും...

പത്മഭൂഷണ്‍ വിവാദം: സെന്‍കുമാറിനോട് സഹതാപം മാത്രമെന്ന് നമ്പി നാരായണന്‍

പൊലീസ് വീഴ്ച പരിശോധിക്കാൻ സുപ്രീംകോടതി നിയോഗിച്ച കമ്മിറ്റിയുടെ നടപടി ഭയന്നാണ് സെൻകുമാർ തനിക്കെതിരെ പ്രതികരിച്ചതെന്ന് നമ്പി നാരായണൻ. സെൻകുമാറിനോട് തനിക്ക് സഹതാപം മാത്രമാണുള്ളത്. തിരഞ്ഞെടുപ്പിൽ എവിടെ നിന്നാലും സെൻകുമാറിന് വോട്ട് കിട്ടില്ലെന്നും നമ്പി നാരായണന്‍ പറഞ്ഞു. മീഡിയവൺ സ്പെഷ്യൽ എഡിഷനിലായിരുന്നു നമ്പി നാരായണന്‍റെ പ്രതികരണം.

മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണന് പത്മഭൂഷൺ ലഭിച്ചതിനെ അമൃതിൽ വിഷം കലർത്തിയതിന് തുല്യമെന്നാണ് മുൻ ഡി.ജി.പി ടി.പി. സെൻകുമാർ പരാമർശിച്ചത്. സെൻകുമാറിന്റെ വാക്കുകൾ മറുപടി അർഹിക്കുന്നതല്ലെന്നാണ് നമ്പി നാരായണൻ മീഡിയ വൺ സ്പെഷ്യൽ എഡിഷനിൽ പറഞ്ഞത്.

പൊലീസ് വീഴ്ച പരിശോധിക്കാൻ സുപ്രീംകോടതി നിയോഗിച്ച കമ്മിറ്റിയുടെ നടപടി ഭയന്നാണ് സെൻകുമാർ തനിക്കെതിരെ പ്രതികരിച്ചത്. തരംതാഴ്ന്ന സംസാരം നടത്തിയ സെൻകുമാറിനോട് സഹതാപം മാത്രം. രാഷ്ട്രീയ താത്പര്യം മൂലമാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ള ഈ വിഷയത്തിൽ ഒന്നും പറയാത്തത്. സെൻകുമാർ സ്ഥാനാർത്ഥിയായി നിന്നാൽ ഒരു വോട്ടും കിട്ടില്ല.

നമ്പി നാരായണന്റെ പേര് 2016ൽ പത്മഭൂഷണ് വേണ്ടി രാജീവ് ചന്ദ്രശേഖർ ശുപാർശ ചെയ്തതിന്റെ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. കേന്ദ്ര സർക്കാരിനെതിരെ സെൻകുമാർ ഇത്തരത്തിൽ നടത്തിയ നീക്കം സംസ്ഥാന ബി.ജെ.പിയെയും ഞെട്ടിച്ചു.