LiveTV

Live

Kerala

മുനമ്പം സംഭവം: മൂന്നു പ്രതികള്‍ റിമാന്‍ഡില്‍

കേസിൽ പ്രതി പട്ടികയിൽ ഉൾപെട്ട ഏഴു പേരിൽ മൂന്നു പ്രതികളുടെ അറസ്റ്റ് ആണ് പൊലീസ് രേഖപെടുത്തിയത്. ബോട്ടുടമ അനിൽ കുമാർ, ഡല്‍ഹി സ്വദേശി പ്രഭു ദണ്ഡപാണി, രവി സനൂപ് എന്നിവരെയാണ്

മുനമ്പം സംഭവം: മൂന്നു പ്രതികള്‍ റിമാന്‍ഡില്‍

മുനമ്പത്ത് നിന്നും അനധികൃത കുടിയേറ്റം നടത്തിയ കേസിൽ പൊലീസ് അറസ്റ്റ് ചെയ്ത മൂന്നു പ്രതികള്‍ റിമാന്‍ഡില്‍. പറവൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പ്രതികളെ ഫെബ്രുവരി എട്ടു വരെ റിമാൻഡ് ചെയ്തത്. കേസിൽ ഏഴ് പ്രതികളാണുള്ളത്.

കേസിൽ പ്രതി പട്ടികയിൽ ഉൾപെട്ട ഏഴു പേരിൽ മൂന്നു പ്രതികളുടെ അറസ്റ്റ് ആണ് പൊലീസ് രേഖപെടുത്തിയത്. ബോട്ടുടമ അനിൽ കുമാർ, ഡല്‍ഹി സ്വദേശി പ്രഭു ദണ്ഡപാണി, രവി സനൂപ് എന്നിവരെയാണ് ഇന്നലെ പറവൂർ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്. വ്യാജ രേഖ ചമക്കൽ, ഗൂഡാലോചന. അനധികൃത കുടിയേറ്റം തുടങ്ങിയ വകുപ്പുകൾക്കാണ് കേസെടുത്തിട്ടുള്ളത്. മനുഷ്യകടത്ത് നടത്തിയെന്നതിന് തെളിവ് ലഭിക്കാത്തതിനാൽ ഈ വകുപ്പ് ചുമത്തിയിട്ടില്ല. കേസിൽ കൂടുതൽ പ്രതികളുണ്ടാകാൻ സാധ്യതയുണ്ടന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

കഴിഞ്ഞ ഡിസംബര്‍ 21 നാണ് 30 അംഗ സംഘം ഡല്‍ഹിയില്‍ നിന്നും ട്രെയിന്‍ മാര്‍ഗവും ശേഷിക്കുന്നവര്‍ വിമാനമാര്‍ഗവും പുറപ്പെട്ടത്. 27 ന് കേരളത്തിലെത്തി. ജനുവരി ഒന്നിന് മുനമ്പത്തെത്തിയ സംഘം ഏഴിനാണ് ദയാമാതാ ബോട്ടില്‍ പുറപ്പെട്ടതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.