LiveTV

Live

Kerala

വടകരയില്‍ മത്സരം കടുക്കും

രണ്ട് പതിറ്റാണ്ടായി വടകര യു.ഡി.എഫിന്റെ കയ്യില്‍ ഭദ്രമാണ്.

വടകരയില്‍ മത്സരം കടുക്കും

കെ.പി.സി.സി അദ്ധ്യക്ഷന്റെ മണ്ഡലമെന്ന നിലയില്‍ യു.ഡി.എഫിന്റെ അഭിമാന പോരാട്ടം നടക്കുന്ന ഇടമാണ് വടകര. രണ്ട് പതിറ്റാണ്ടായി വടകര യു.ഡി.എഫിന്റെ കയ്യില്‍ ഭദ്രമാണ്. ഇത്തവണ പക്ഷേ മത്സരം കടുക്കുമെന്നാണ് വിലയിരുത്തല്‍. മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയാകുന്നവരുടേതായി പല പേരുകളും ഉയര്‍ന്നിട്ടുണ്ട്. പക്ഷേ ആര് മത്സരിച്ചാലും അത് താന്‍ മത്സരിക്കുന്നത് പോലെ തന്നെയാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

കടത്തനാട് കാക്കാന്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടായി നിയോഗം മുല്ലപ്പള്ളിയാണ്. കെ.പി.സി.സി പ്രസിഡന്റായതോടെ ഇത്തവണ മത്സരിക്കാനില്ലെന്ന് മുല്ലപ്പള്ളി അസന്നിഗ്ദ്ധം പ്രഖ്യാപിച്ചു കഴിഞ്ഞു.

ലോക്സഭയിലെ തന്റെ ഇന്നിങ്സ് അവസാനിപ്പിക്കുകയാണെന്നാണ് മുല്ലപ്പള്ളിയുടെ പക്ഷം. കെ.പി.സി.സി പ്രസിഡന്റിന്റെ മണ്ഡലം എന്ന രീതിയില്‍ മുല്ലപ്പള്ളിക്ക് ഏറ്റവും വെല്ലുവിളിയും വടകര തന്നെ. സ്ഥാനാര്‍ത്ഥി ആരായാലും അതിന്റെ പകുതി താന്‍ തന്നെ ആയിരിക്കുമെന്ന് മുല്ലപ്പള്ളി പറയുന്നതും ഇതിനാല്‍ തന്നെ. 2009ല്‍ യു.ഡി.എഫിന്റെ തലയെടുപ്പായി മാറിയ മണ്ഡലത്തിലെ ജനവിധി എന്ത് തന്നെ ആയാലും അത് കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ പ്രതിഫലിക്കും.