LiveTV

Live

Kerala

അന്തിമവിധി പറഞ്ഞ കേസില്‍ വീണ്ടും ഹരജിയുമായി വന്നാല്‍ കോടതിച്ചെലവ് നല്‍കേണ്ടി വരുമെന്ന് സുപ്രീംകോടതി

തൃശൂര്‍ ചാലിശ്ശേരി സെന്‍റ് പീറ്റേഴ്സ് പള്ളിത്തര്‍ക്ക കേസില്‍ യാക്കോബായ വിഭാഗത്തിന്‍റെ ഹരജി കോടതി തള്ളി.

അന്തിമവിധി പറഞ്ഞ കേസില്‍ വീണ്ടും ഹരജിയുമായി വന്നാല്‍ കോടതിച്ചെലവ് നല്‍കേണ്ടി വരുമെന്ന് സുപ്രീംകോടതി

അന്തിമവിധി പറഞ്ഞ കേസില്‍ വീണ്ടും ഹരജിയുമായി വന്നാല്‍ കോടതി ചെലവ് നല്‍കേണ്ടി വരുമെന്ന് സുപ്രീംകോടതിയുടെ താക്കീത്. തൃശൂര്‍ ചാലിശ്ശേരി സെന്‍റ് പീറ്റേഴ്സ് പള്ളിത്തര്‍ക്ക കേസില്‍ യാക്കോബായ വിഭാഗത്തിന്‍റെ ഹരജി കോടതി തള്ളി. അധികാരവും കയ്യൂക്കൂം ഉപയോഗിച്ച് വിധി അട്ടിമറിക്കാന്‍ ശ്രമിച്ചാല്‍‌ എന്ത് ചെയ്യാമെന്ന് അറിയാമെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് മുന്നറിയിപ്പ് നല്‍കി.

1934 ലെ മലങ്കര സഭയുടെ ഭരണഘടന പ്രകാരം ഭരണ നിര്‍വ്വഹണം നടത്തണമെന്ന് പിറവം പള്ളിതര്‍ക്ക കേസില്‍ കഴിഞ്ഞ വര്‍ഷം ഏപ്രില്‍ സുപ്രീം കോടതി വിധിച്ചിരുന്നു. ഓര്‍ത്തഡോക്സ് വിഭാഗത്തിന് അനുകൂലമായ ഈ വിധിയാണ് ചാലശ്ശേരി പള്ളിക്കും ബാധകമാവുക.