LiveTV

Live

Kerala

പ്രളയകാലത്ത് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ സൈനികര്‍ക്ക് വിശിഷ്ട സേവനത്തിനുള്ള മെഡല്‍

പ്രശാന്ത് നായര്‍ക്കും വിജയ് വര്‍മ്മയ്ക്കും അംഗീകാരം; അഭിലാഷ് ടോമിയ്ക്ക് നാവികസേനാ മെഡല്‍

പ്രളയകാലത്ത് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ സൈനികര്‍ക്ക്  വിശിഷ്ട സേവനത്തിനുള്ള മെഡല്‍

പ്രളയത്തിനിടെ രക്ഷാപ്രവര്‍ത്തനം നടത്തിയ സൈനികര്‍ക്ക് സൈന്യത്തിന്റെ ധീരതക്കുള്ള അവാര്‍ഡ്. പ്രളയത്തിലകപ്പെട്ട കൈക്കുഞ്ഞിനെ രക്ഷിച്ച വ്യോമസേന ഗരുഡ് കമാന്‍ഡോ വിങ് കമാന്‍ഡര്‍ പ്രശാന്ത് നായര്‍ ധീരതക്കുള്ള വായുസേനാ മെഡലിന് അര്‍ഹനായി. രണ്ട് ഗര്‍ഭിണികളെ രക്ഷിച്ച സേനാംഗങ്ങളെ വഹിച്ചുള്ള ചേതക് ഹൈലികോപ്ടര്‍ പറപ്പിച്ച നാവിക സേനാ കമാന്‍ഡര്‍ വിജയ് വര്‍മ വിശിഷ്ടസേവനത്തിനുള്ള നാവിക സേനാ മെഡലും ലഭിച്ചു.

ലോകം ചുറ്റുന്നതിനിടെ അപകടത്തില്‍പ്പെട്ട മലയാളി കമാന്‍ഡര്‍ അഭിലാഷ് ടോമിയും വിശിഷ്ടസേവനത്തിനുള്ള നാവിക സേനാ മെഡലിന് അര്‍ഹനായി.

വ്യോമസേനയുടെ കിഴക്കന്‍ കമാന്‍ഡ് മേധാവി എയര്‍ മാര്‍ഷല്‍ രഘുനാഥ് നമ്പ്യാര്‍ക്ക് പരംവിശിഷ്ട് സേവാ മെഡലും ലഭിച്ചു