കെ.ടി ജലീലിന്റെ ബന്ധുവിനെ നിയമിച്ചത് ചട്ടങ്ങള്‍ ലംഘിച്ചാണെന്ന് സമ്മതിച്ച് സര്‍ക്കാര്‍
പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉയര്‍ന്ന പോസ്റ്റുകളില്‍ നിയമനം നടത്തുമ്പോള്‍ വിദഗ്ധ സമിതിയുടെ ശിപാർശ വേണമെന്ന ചട്ടം പാലിക്കാതെയാണെന്ന് കെ.ടി അദീബിനെ നിയമിച്ചത്.

ന്യൂനപക്ഷ ധനകാര്യ കോര്പ്പറേഷന് ജനറല്‍ മാനേജറായി മന്ത്രി കെ.ടി ജലീലിന്റെ ബന്ധുവിനെ നിയമിച്ചത് ചട്ടങ്ങള്‍ ലംഘിച്ചാണെന്ന് സമ്മതിച്ച് സര്‍ക്കാര്‍. പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉയര്‍ന്ന പോസ്റ്റുകളില്‍ നിയമനം നടത്തുമ്പോള്‍ വിദഗ്ധ സമിതിയുടെ ശിപാർശ വേണമെന്ന ചട്ടം പാലിക്കാതെയാണ് കെ.ടി അദീബിനെ നിയമിച്ചത്. കഴിഞ്ഞ നിയമസഭാ സമ്മേളനകാലത്ത് പാറക്കൽ അബ്ദുള്ളയുടെ ചോദ്യത്തിന് നൽകിയ മറുപടിയില്‍ മന്ത്രി ജലീല്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.തുടര്‍ന്ന് മുഖ്യമന്ത്രിക്കെതിരെയും ജലീലിനെതിരെയും പാറക്കല്‍ അബ്ദുല്ല അവകാശ ലംഘനത്തിന് നോട്ടീസ് നല്കി.