LiveTV

Live

Kerala

കേന്ദ്രത്തെ കുറ്റപ്പെടുത്തി ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം

കേന്ദ്ര-സംസ്ഥാന ബന്ധത്തിലെ അനാരോഗ്യ പ്രവണതകള്‍ സംസ്ഥാനത്തെ ബുദ്ധിമുട്ടിലാക്കി. വിവിധരംഗങ്ങളില്‍ കേരളം നേടിയ പുരോഗതി ശിക്ഷയായി മാറുന്നു.

കേന്ദ്രത്തെ കുറ്റപ്പെടുത്തി ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം

ജാതി, മത വിവേചനങ്ങൾക്കെതിരെയുള്ള പോരാട്ടത്തിൽ കേരളം മാതൃകയാണെന്ന് ഗവര്‍ണര്‍ പി.സദാശിവം. കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്ന് പ്രതികൂല സമാപനം ഉണ്ടായി. ആരോഗ്യ, വിദ്യാഭ്യാസ മേഖലയിൽ സഹായം ലഭിച്ചില്ല. മത്സ്യതൊഴിലാളികളുടെ ഇടപെടലിനെ കുറിച്ച് അഭിമാനമുണ്ടെന്നും പ്രളയ കാലത്തെ സഹായത്തിന് കേന്ദ്രത്തിന് നന്ദിയുണ്ടെന്നും ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു.

കേന്ദ്രത്തെ കുറ്റപ്പെടുത്തിക്കൊണ്ടായിരുന്നു ഗവര്‍ണറുടെ പ്രസംഗം. കേന്ദ്ര-സംസ്ഥാന ബന്ധത്തിലെ അനാരോഗ്യ പ്രവണതകള്‍ സംസ്ഥാനത്തെ ബുദ്ധിമുട്ടിലാക്കി. വിവിധരംഗങ്ങളില്‍ കേരളം നേടിയ പുരോഗതി ശിക്ഷയായി മാറുന്നു. മുന്‍കാലനേട്ടങ്ങള്‍ തുടരാന്‍ കഴിയാത്ത സാഹചര്യമുണ്ടാവുകയാണ്. സംസ്ഥാനത്തിന്റെ പുരോഗതി ചൂണ്ടിക്കാട്ടി കേന്ദ്രസഹായങ്ങളില്‍ കുറവുണ്ടാകുന്നു. മുന്‍കാല നേട്ടങ്ങള്‍ തുടര്‍ന്നു കൊണ്ടുപോകാന്‍ കഴിയാത്ത സ്ഥിതിയിലേക്ക് ഈ സമീപനം കൊണ്ടെത്തിച്ചു"-ഗവർണ്ണർ പറഞ്ഞു.

പ്രളയത്തില്‍ 26700 കോടിയുടെ നഷ്ടമുണ്ടായി. അടിസ്ഥാന സൗകര്യങ്ങളുടെ പുനർനിർമാണത്തിന്15,882 കോടി വേണം. കേരളത്തെ പുനർനിർമാണത്തിനുള്ള വെല്ലുവിളിയായി ഇതിനെ കാണണം. കടമെടുപ്പ് പരിധി വർധിപ്പിക്കാൻ കേന്ദ്രത്തിനോട് ആവശ്യപ്പെട്ടതായും ഗവര്‍ണര്‍ പറഞ്ഞു. മാനവ വിഭവശേഷി സൂചികകളിൽ കേരളം മുന്നിലാണ്. അഴിമതി കുറഞ്ഞ ,വർഗ്ഗീയ കലാപം ഇല്ലാത്ത ഒരേ ഒരു സംസ്ഥാനം കേരളമാണെന്നും ഗവര്‍ണര്‍ പറഞ്ഞു.

നയപ്രഖ്യാപന പ്രസംഗത്തില്‍ നിന്ന്

 • നവോത്ഥാന മ്യൂസിയം സ്ഥാപിക്കും
 • വനിതാ മതിൽ ലിംഗ നീതിക്ക് വേണ്ടി
 • ശബരിമല കോടതി വിധി നടപ്പാക്കാൻ പ്രതിജ്ഞാബദ്ധം
 • ട്രാൻസ് ജെൻഡർ പോളിസി നടപ്പിലാക്കി
 • ഗെയിൽ നന്നായി പുരോഗമിക്കുന്നു
 • ശബരിമല വിമാനത്താവളത്തിന്റെ പ്രാഥമിക നടപടികൾ തുടങ്ങി
 • കെ.എസ്.ആര്‍.ടി.സി വരുമാനം വർധിച്ചു
 • പൊതു സ്വകാര്യ മുതൽ നശിപ്പിക്കുന്നതിനെ നേരിടാൻ നിയമം കൊണ്ടു വന്നു
 • കണ്ണൂര്‍ വിമാനത്താവളം വികസനത്തിന്റെ കവാടമാക്കും
 • ഗ്രീൻ കാമ്പസ് പദ്ധതി തുടങ്ങും
 • സോളാർ, ബയോഗ്യാസ് പദ്ധതി ഉൾപ്പെടെ നടപ്പാക്കും
 • വായനയും ശാസ്ത്രനിരീക്ഷണവും പ്രോത്സാഹിപ്പിക്കും
 • ഒരു ആദിവാസി കുടുംബത്തിന് ഒരു ജോലി പദ്ധതി നടപ്പാക്കും
 • ഗോത്ര ബന്ധു പദ്ധതി
 • ആദിവാസി മേഖലയിലേക്കും വ്യാപിപ്പിക്കും
 • മലമ്പണ്ടാര വിഭാഗങ്ങൾക്ക് പ്രത്യേക പാക്കേജ്
 • പട്ടിക ജാതി പട്ടിക വർഗ വിഭാഗങ്ങൾക്ക് ജനസംഖ്യാനുപാതത്തെക്കാൾ വികസന ഫണ്ട് നൽകുന്നു
 • ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്നു
 • ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഉയര്‍ന്ന പരീക്ഷകള്‍ക്കായി എന്‍ട്രന്‍സ് കോച്ചിംഗ് സെന്ററുകള്‍ സ്ഥാപിച്ചു
 • ദേവസ്വം ബോർഡിൽ 10% മുന്നാക്ക സംവരണം നടപ്പാക്കി
 • അസംഘടിത മേഖലയിലെ തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കി
 • ഇ.എസ്.ഐ ആശുപത്രികളിൽ സ്പെഷ്യാലിറ്റികൾ ആരംഭിക്കും
 • അഴീക്കോട് ,കൊല്ലം തീരങ്ങള്‍ വികസിപ്പിക്കും
 • ആലപ്പുഴയിലും മഞ്ചേശ്വരത്തും ഹാർബർ ഓഫീസുകൾ തുടങ്ങും
 • തദ്ദേശ സ്ഥാപനങ്ങളിൽ ഇലക്ട്രിക് എഞ്ചിനീയറിങ് വിഭാഗം തുടങ്ങും