LiveTV

Live

Kerala

ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റ് രണ്ടായി വിഭജിച്ചു

കുട്ടികള്‍ക്കുള്ള പ്രതിരോധ കുത്തിവെയ്പിന് പ്രത്യേക പ്രാധാന്യം നല്‍കാന്‍ ആരോഗ്യനയം വ്യവസ്ഥ ചെയ്യുന്നു.

ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റ് രണ്ടായി വിഭജിച്ചു

ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിനെ രണ്ടായി വിഭജിച്ചു. സംസ്ഥാന ആരോഗ്യനയത്തിലാണ് തീരുമാനം. കുട്ടികള്‍ക്കുള്ള പ്രതിരോധ കുത്തിവെയ്പിന് പ്രത്യേക പ്രാധാന്യം നല്‍കാനും ആരോഗ്യനയം വ്യവസ്ഥ ചെയ്യുന്നു.

ആരോഗ്യ വകുപ്പിന് ഇനി മൂന്ന് ഡയറക്ടേറ്റുകള്‍. ഡയറക്ടറേറ്റ് ഓഫ് പബ്ലിക് ഹെല്‍ത്ത്, ഡയറക്ടേറ്റ് ഓഫ് ക്ലിനിക്കല്‍ സയന്‍സ്, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറ്റേറ്റ് എന്നിങ്ങനെയാണവ. പകര്‍ച്ചവ്യാധി പ്രതിരോധത്തിനടക്കം പ്രാധാന്യം നല്‍കാനാണ് പബ്ലിക് ഹെല്‍ത്ത് ഡയറക്ടേറ്റ് പുതിയതായി രൂപീകരിച്ചത്. ആരോഗ്യ വകുപ്പിലെ ഡോക്ടര്‍മാരെ മൂന്ന് കേഡറുകളിലായി വിഭജിക്കുകയും ചെയ്യും.

പൊതുജനാരോഗ്യ പ്രവര്‍ത്തകരുടെ ദീര്‍ഘനാളത്തെ ആവശ്യം കൂടിയാണ് ഇപ്പോള്‍ നടപ്പിലാക്കുന്നത്. സര്‍ക്കാര്‍ ആശുപത്രികളെ കുറിച്ചുള്ള പരാതി പരിഹരിക്കാൻ ഒരു സംവിധാനം നിലവില്‍ വരും. ക്ലിനിക്കല്‍ ലബോറട്ടറികള്‍ അടക്കം പരിശോധന സംവിധാനങ്ങള്‍ക്ക് ഗ്രേഡിങ് നിര്‍ബന്ധമാക്കും. ഗുണമേന്മ ഉറപ്പാക്കാൻ ക്ലിനിക്കല്‍ ഡയഗ്ണോസ്റ്റിക് ടെക്നോളജി കൗണ്‍സില്‍ രൂപീകരിക്കും.

ശിശു മരണ നിരക്ക് കുറയ്ക്കാൻ കുട്ടികളിലെ പ്രതിരോധ കുത്തിവെയ്പിന് പ്രത്യേക പ്രാധാന്യം നല്‍കും. വിദ്യാര്‍ഥികള്‍, സ്ത്രീകള്‍, ആദിവാസികള്‍, ഇതര സംസ്ഥാന തൊഴിലാളികള്‍, ട്രാന്‍സ്ജെന്‍ററുകള്‍ എന്നിവരുടെ ആരോഗ്യ പരിരക്ഷയ്ക്ക് പ്രത്യേകം പദ്ധതികൾ നടപ്പാക്കുമെന്നും ആരോഗ്യനയം പറയുന്നു.