LiveTV

Live

Kerala

മലയോര, തീരദേശ ഹൈവേകള്‍ക്കുള്ള  പണം സര്‍ക്കാര്‍ കണ്ടെത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം കരമന - കളിയിക്കാവിള ദേശീയപാതയുടെ രണ്ടാം ഘട്ട നിര്‍മാണോത്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

മലയോര,  തീരദേശ ഹൈവേകള്‍ക്കുള്ള  പണം സര്‍ക്കാര്‍ കണ്ടെത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് ദേശീയപാതാ വികസനത്തിനുള്ള സ്ഥലമേറ്റെടുക്കല്‍ പൂര്‍ത്തിയായതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലയോര ഹൈവേക്കും തീരദേശ ഹൈവേക്കുമുള്ള പണം സര്‍ക്കാര്‍ കണ്ടെത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം കരമന - കളിയിക്കാവിള ദേശീയപാതയുടെ രണ്ടാം ഘട്ട നിര്‍മാണോത്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

പ്രാവച്ചമ്പലം മുതല്‍ ബാലരാമപുരം വരെയുള്ള അഞ്ച് കിലോമീറ്ററാണ് രണ്ടാം ഘട്ടം നിര്‍മിക്കുന്നത്. സമയബന്ധിതമായി തന്നെ പദ്ധതി നടപ്പാക്കാനാകുമെന്ന് മുഖ്യമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു. മലയോര ഹൈവേക്കും തീരദേശ ഹൈവേക്കുമായി 10000 കോടി സര്‍ക്കാര്‍ കണ്ടെത്തിയിട്ടുണ്ട്.

കോവളം - ബേക്കല്‍ ജലപാത യാഥാര്‍ത്ഥ്യമാകും. ഓരോ 25 കിലോമീറ്റര്‍ ദൂരത്തിലും വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സ്ഥാപിക്കും. സെമി ഹൈസ്പീഡ് റെയില്‍പാതക്ക് റെയില്‍വെയുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്. ശബരിമലയില്‍ വിമാനത്താവളം ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ അധ്യക്ഷനായിരുന്നു. ദേശീയ പാതക്കായി ഭൂമി വിട്ടുനല്‍കിയവര്‍ക്ക് മൂന്ന് സെന്‍റ് സ്ഥലത്തിന്‍റെ പട്ടയം റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ വിതരണം ചെയ്തു.