LiveTV

Live

Kerala

നടിയെ ആക്രമിച്ച കേസ്: വനിതാ ജഡ്ജിമാർ ലഭ്യമാണോ എന്ന് പരിശോധിക്കാന്‍ ഹൈക്കോടതി നിര്‍ദേശം

നടൻ പ്രതിയായ പീഡനകേസിൽ​ വനിതാ ജഡ്ജി വിചാരണ നടത്തണമെന്ന പീഡനത്തിനിരയായ യുവനടിയുടെ ആവശ്യത്തിന്മേൽ ഹൈക്കോടതി അനുകൂലമായ തീരുമാനമാണ് എടുക്കുന്നത്.

നടിയെ ആക്രമിച്ച കേസ്: വനിതാ ജഡ്ജിമാർ ലഭ്യമാണോ എന്ന് പരിശോധിക്കാന്‍ ഹൈക്കോടതി നിര്‍ദേശം

നടിയെ ആക്രമിച്ച കേസിന്റെ വിചാരണയ്ക്ക് വനിതാ ജഡ്ജ് വേണമെന്ന നടിയുടെ ആവശ്യത്തിൽ ഹൈക്കോടതിയുടെ അനുകൂല തീരുമാനം. എറണാകുളം, തൃശൂർ ജില്ലകളിൽ വനിതാ ജഡ്ജിമാർ ലഭ്യമാണോ എന്ന് പരിശോധിക്കാൻ രജിസ്റ്റാർക്ക് ഹൈക്കോടതി നിർദ്ദേശം നൽകി. പീഡന കേസുകൾ പരിശോധിക്കാൻ സംസ്ഥാനത്ത് മതിയായ കോടതികളില്ലാത്തത് ഗൗരവതരമെന്നും ഹൈക്കോടതി നിരീക്ഷിച്ചു

നടൻ പ്രതിയായ പീഡനകേസിൽ വനിതാ ജഡ്ജി വിചാരണ നടത്തണമെന്ന പീഡനത്തിനിരയായ യുവനടിയുടെ ആവശ്യത്തിന്മേൽ ഹൈക്കോടതി അനുകൂലമായ തീരുമാനമാണ് എടുക്കുന്നത്. വിചാരണ നടപടികൾ തൃശൂരിലെ ഉചിതമായ കോടതിയിലേക്ക് മാറ്റണമെന്നതുൾപ്പെടെ ആവശ്യപ്പെട്ട് നടി നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത് . സാധ്യമെങ്കിൽ പീഡന കേസുകൾ വനിതാ ജഡ്‌ജിയുടെ കോടതിയിൽ വിചാരണ നടത്തണമെന്ന് ക്രിമിനൽ നടപടി ചട്ടത്തിൽ വ്യവസ്ഥയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി. വനിതാ ജഡ്ജിയെ ലഭ്യമാണോയെന്നത് പരിശോധിക്കണമെണണ് രജിസ്റ്റർക്ക് കോടതി നിർദേശം നൽകിയത്.

സ്ത്രീകളും കുട്ടികളും ഇരകളാകുന്ന കേസുകൾ പരിശോധിക്കാൻ സംസ്ഥാനത്ത് മതിയായ കോടതികൾ ഇല്ലെന്നും ഇത് ഗുരുതരമായ സാഹചര്യമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. പ്രതിയുടെ മുന്നിലൂടെ ഇരയായ വ്യക്തിക്ക് കോടതിയിലെത്തേണ്ട സാഹചര്യമുണ്ട്. നിർഭയമായി ഇരകൾക്ക് മൊഴി നൽകാൻ സാധിക്കുന്നില്ല. കഴിഞ്ഞ ആറുമാസത്തിനിടയിൽ സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ കേസുകൾ ക്രമാതീതമായി വർധിച്ചെന്നും ഹൈക്കോടതി ചൂണ്ടി കാട്ടി. മറ്റ് സംസ്ഥാനങ്ങളിൽ പീഡനത്തിന് ഇരയാകുന്നവർക്ക് മൊഴി നൽകാൻ കോടതികളിൽ പ്രത്യേക സംവിധാനം ഉണ്ട്. ഇവിടുത്തെ സ്ഥിതി ദയനീയമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഹരജി വ്യഴാഴ്ച പരിഗണിക്കാനായി മാറ്റി.