LiveTV

Live

Kerala

വല്ലാര്‍പാടം- കളമശേരി കണ്ടെയ്നര്‍ റോഡിലെ ടോള്‍ പിരിവ് മാറ്റി വെച്ചു

കണ്ടയ്‌നെര്‍ റോഡില്‍ ഇന്ന് മുതല്‍ ടോള്‍ പിരിക്കുമെന്ന് ദേശീയപാത അതോറിറ്റി അറിയിച്ചിരുന്നു.

 വല്ലാര്‍പാടം- കളമശേരി കണ്ടെയ്നര്‍ റോഡിലെ ടോള്‍ പിരിവ് മാറ്റി വെച്ചു

കൊച്ചി വല്ലാര്‍പാടം- കളമശേരി കണ്ടെയ്നര്‍ റോഡിലെ ടോള്‍ പിരിവ് മാറ്റി വെച്ചു.നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് ടോള്‍ പിരിവ് താല്‍ക്കാലികമായി മാറ്റിവെച്ചത്.

കണ്ടയ്‌നെര്‍ റോഡില്‍ ഇന്ന് മുതല്‍ ടോള്‍ പിരിക്കുമെന്ന് ദേശീയപാത അതോറിറ്റി അറിയിച്ചിരുന്നു. ലൈറ്റ് മോട്ടാര്‍ വാഹനങ്ങള്‍ക്ക് ഇരുദിശയിലേക്കുമായി 70 രൂപയും. ബസുകള്‍ക്ക് 160 രൂപയുമായിരുന്നു ടോള്‍ നിരക്ക്. 909 കോടി ചിലവഴിച്ച് നിര്‍മ്മിച്ച കണ്ടെയ്‌നര്‍ റോഡിന്റെ നിര്‍മ്മാണത്തിലെ 40 ശതമാനമെങ്കിലും ടോള്‍ പിരിവിലൂടെ കണ്ടെത്തുകയാണ് ദേശീയ പാത അതോറിറ്റിയുടെ ലക്ഷ്യം