LiveTV

Live

Kerala

ലോക്സഭാ തെരഞ്ഞെടുപ്പിന് എന്‍.ഡി.എ യിൽ മൂന്ന് സീറ്റ് ചോദിച്ചെന്ന് കേരള കോൺഗ്രസ് നേതാവ് പി.സി തോമസ്

കോട്ടയം, വയനാട്, ഇടുക്കി സീറ്റുകൾ ചോദിക്കും. ഇടുക്കി ലഭിച്ചില്ലെങ്കിൽ ചാലക്കുടി വേണമെന്നും

ലോക്സഭാ തെരഞ്ഞെടുപ്പിന് എന്‍.ഡി.എ യിൽ മൂന്ന് സീറ്റ് ചോദിച്ചെന്ന് കേരള കോൺഗ്രസ് നേതാവ് പി.സി തോമസ്

ലോക്സഭാ തെരഞ്ഞെടുപ്പിന് എന്‍.ഡി.എ യിൽ മൂന്ന് സീറ്റ് ചോദിച്ചെന്ന് കേരള കോൺഗ്രസ് നേതാവ് പി.സി തോമസ്. കോട്ടയം, വയനാട്, ഇടുക്കി സീറ്റുകളോ വേണം. ഇടുക്കി ഇല്ലെങ്കിൽ ചാലക്കുടി വേണമെന്നും പി.സി തോമസ് ആവശ്യപ്പെട്ടു

ബി.ഡി.ജെ.എസിന് പിന്നാലെയാണ് സീറ്റ് വിഭജനത്തിൽ നിലപാട് പരസ്യപ്പെടുത്തി കേരള കോൺഗ്രസ് പി.സി തോമസ് വിഭാഗവും രംഗത്തെത്തിയത്. എന്‍.ഡി.എ യിൽ കേരള കോൺഗ്രസ് മൂന്ന് സീറ്റ് ചോദിച്ചതായി പി.സി തോമസ് പറഞ്ഞു. കോട്ടയം, വയനാട്, ഇടുക്കി സീറ്റുകൾ ചോദിക്കും. ഇടുക്കി ലഭിച്ചില്ലെങ്കിൽ ചാലക്കുടി വേണമെന്നും പി.സി തോമസ് ആവശ്യപ്പെട്ടു.

കോട്ടയം സീറ്റ് ലഭിക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ്. മറ്റുള്ളവയുടെ കാര്യത്തിൽ ചർച്ച നടക്കും. പത്തനംതിട്ട അനുവദിക്കാൻ ഘടക കക്ഷികൾക്ക് താൽപര്യക്കുറവുണ്ടെന്നും പി.സി തോമസ് സമ്മതിച്ചു.