LiveTV

Live

Kerala

വിജിലൻസിന്റെ ഓപ്പറേഷൻ തണ്ടര്‍; അടിയന്തര നടപടിക്ക് സർക്കാർ ഒരുങ്ങുന്നു

പ്രാഥമിക റിപ്പോർട്ട്‌ ഇന്ന് തന്നെ സമർപ്പിക്കാൻ സർക്കാർ വിജിലൻസിന് നിർദ്ദേശം നൽകി. 

വിജിലൻസിന്റെ ഓപ്പറേഷൻ തണ്ടര്‍; അടിയന്തര നടപടിക്ക് സർക്കാർ ഒരുങ്ങുന്നു

വിജിലൻസിന്റെ ഓപ്പറേഷൻ തണ്ടറില്‍ അടിയന്തര നടപടിക്ക്സർക്കാർ ഒരുങ്ങുന്നു. പ്രാഥമിക റിപ്പോർട്ട്‌ ഇന്ന് തന്നെ സമർപ്പിക്കാൻ സർക്കാർ വിജിലൻസിന് നിർദ്ദേശം നൽകി. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കര്‍ശന നടപടിയെടുക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

കേരളത്തിലെ 53 പൊലീസ് സ്റ്റേഷനുകളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധന ഓപ്പറേഷൻ തണ്ടറിന്റെ റിപ്പോർട്ട്‌ 10 ദിവസത്തിനുള്ളിൽ സമർപ്പിക്കാനാണ് വിജിലൻസ് നേരത്തെ തീരുമാനിച്ചിരുന്നത് എന്നാൽ ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തിയ സാഹചര്യത്തിൽ റിപ്പോർട്ട്‌ അടിയന്തരമായി സമർപ്പിക്കണമെന്ന് സർക്കാർ നിർദേശം നൽകി. ഈ സാഹചര്യത്തിലാണ് പ്രാഥമിക റിപ്പോർട്ട്‌ ഇന്ന് വൈകിട്ട് നാല് മണിക്കുള്ളിൽ നൽകാൻ വിജിലൻസ് തീരുമാനിച്ചിരിക്കുന്നത്. മുഴുവൻ ക്രമക്കേടുകളുടെയും പട്ടിക വിജിലൻസ് ഇതിനോടകം തയ്യാറാക്കി കഴിഞ്ഞു.

എന്നാൽ ഈ പട്ടികയിൽ കുറ്റക്കാരായ ഉദ്യോഗസ്ഥരുടെ പേരുകൾ പരാമർശിക്കില്ല. കുറ്റക്കാരിൽ നിന്നും വിശദീകരണം രേഖപ്പെടുത്താത്ത സാഹചര്യത്തിലാണ് പേര് തത്ക്കാലം പരാമര്‍ശിക്കണ്ട എന്ന് വിജിലൻസ് തീരുമാനിച്ചിരിക്കുന്നത്. എന്നാൽ 10 ദിവസത്തിനകം സമർപ്പിക്കുന്ന വിശദമായ റിപ്പോർട്ടിൽ കുറ്റക്കാരുടെ പേരുകൾ കൂടി വിജിലൻസ് പരാമര്‍ശിക്കും. പ്രാഥമിക റിപ്പോർട്ടിൽ തന്നെ സർക്കാർ നടപടിയെടുക്കാനാണ് സാധ്യത.