LiveTV

Live

Kerala

ഉമ്മൻചാണ്ടിയെ എവിടെ നിര്‍ത്തിയാലും വിജയിക്കുമെന്ന് മുല്ലപ്പള്ളി

ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടി മത്സരിക്കാന്‍ സാധ്യതയേറി. മത്സര സാധ്യത ഉമ്മന്‍ചാണ്ടിയും ഹൈക്കമാന്‍ഡും തള്ളിയില്ല.

ഉമ്മൻചാണ്ടിയെ എവിടെ നിര്‍ത്തിയാലും വിജയിക്കുമെന്ന് മുല്ലപ്പള്ളി

ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടി മത്സരിക്കാന്‍ സാധ്യതയേറി. മത്സര സാധ്യത ഉമ്മന്‍ചാണ്ടിയും ഹൈക്കമാന്‍ഡും തള്ളിയില്ല. ഉമ്മന്‍ചാണ്ടി ജയസാധ്യത കൂടുതയുള്ള സ്ഥാനാര്‍ഥിയാണെന്ന് മുല്ലപ്പള്ളിയും പറഞ്ഞു.

കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിലേക്കെത്തിയ ഉമ്മന്‍ചാണ്ടി ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്നതാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ചര്‍ച്ചകളിലെ ഏറ്റവും ശ്രദ്ധേമായ കാര്യം. ഇതുവരെ ഇക്കാര്യത്തില്‍ മനസ് തുറക്കാതിരുന്ന ഉമ്മന്‍ചാണ്ടി ഹൈക്കമാന്‍ഡ് പറഞ്ഞാല്‍ നോക്കാമെന്ന പ്രതികരണമാണ് ഇന്ന് നടത്തിയത്.

ഉമ്മന്‍ചാണ്ടി സ്ഥാനാര്‍ഥിയാകുന്നതിന് ഹൈക്കമാന്‍ഡിന് അനുകൂല നിലപാടാണെന്ന് സൂചിപ്പിക്കുന്നതായിരുന്ന എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നികിന്റെ പ്രതികരണം. കെ.പി.സി.സി പ്രസിഡന്‍റും ഉമ്മന്‍ചാണ്ടി സ്ഥാനാര്‍ഥിയാകുമെന്ന സൂചന നല്‍കി.

കോട്ടയം സീറ്റിൽ ഉമ്മൻചാണ്ടി മത്സരിക്കുമെന്നും ഇടുക്കി സീറ്റ് കേരള കോൺഗ്രസിന് വിട്ടുകൊടുക്കുമെന്നായിരുന്നു ആദ്യ ചര്‍ച്ചകള്‍. കേരള കോൺഗ്രസിന് കോട്ടയം ഉറപ്പിച്ച സാഹചര്യത്തിൽ ഇടുക്കിയില്‍ ഉമ്മന്‍ചാണ്ടി മത്സരിക്കുമെന്നാണ് ഇപ്പോഴത്തെ ചർച്ച.

ഈ നിയമസഭാ കാലാവധി പൂർത്തിയാക്കുന്നതോടെ നിയമസഭ സാമാജികനായി 50 വർഷം തികയ്ക്കുന്ന ആദ്യ കോൺഗ്രസ് നേതാവ് എന്ന ബഹുമതി ഉമ്മൻചാണ്ടിക്ക് ലഭിക്കും.

മാത്രമല്ല കേരളം തന്നെയായിരുന്നു ഉമ്മൻചാണ്ടിക്ക് എപ്പോഴും താൽപര്യമുണ്ടായിരുന്ന രാഷ്ട്രീയ ഭൂമിക. ഈ രണ്ട് ഘടകങ്ങളും കൂടി പരിഗണിച്ചുകൊണ്ടേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനത്തില്‍ ഉമ്മന്‍ചാണ്ടി എത്താന്‍ സാധ്യതയുള്ളൂ എന്നാണ് ഉമ്മന്‍ചാണ്ടിയുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്.