LiveTV

Live

Kerala

പന്തിരിക്കരയില്‍ വീടുകള്‍ക്ക് നേരെ വീണ്ടും ബോംബേറ്

ഇന്നു പുലര്‍ച്ചെ രണ്ടരയോടെയാണ് പന്തിരിക്കരയിലെ ബി.ജെ.പി പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ ബോംബേറുണ്ടായത്.

പന്തിരിക്കരയില്‍ വീടുകള്‍ക്ക് നേരെ വീണ്ടും ബോംബേറ്

കോഴിക്കോട് പേരാമ്പ്ര പന്തിരിക്കരയില്‍ വീടുകള്‍ക്ക് നേരെ വീണ്ടും ബോംബേറ്. ബി.ജെ.പി പ്രവര്‍ത്തകരായ നാരായണന്‍,വിജേഷ് എന്നിവരുടെ വീടുകള്‍ക്കു നേരെയാണ് ബോംബേറുണ്ടായത്.കഴിഞ്ഞ ദിവസം സി.പി.എം ഗ്രാമപഞ്ചായത്തംഗത്തിന്റെ വീടിനു നേരെയും അക്രമികള്‍ ബോംബെറിഞ്ഞു. ഇന്നു പുലര്‍ച്ചെ രണ്ടരയോടെയാണ് പന്തിരിക്കരയിലെ ബി.ജെ.പി പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ ബോംബേറുണ്ടായത്. നാരായണന്റെ വീടിനു നേരെയുണ്ടായ ബോംബേറില്‍ അരഭിത്തി ഭാഗികമായി തകര്‍ന്നു.വിജേഷിന്റെ വീടിന്റെ ജനലും വാതിലും തകര്‍ന്നിട്ടുണ്ട്.

പെരുവണ്ണാമൂഴി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശത്ത് നിലനില്‍ക്കുന്ന സി.പി.എം-ബി.ജെ.പി സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണ് സംഭവമെന്ന നിഗമനത്തിലാണ് പൊലീസ്.കഴിഞ്ഞ ദിവസം സി.പി.എം നേതാവും ചങ്ങരോത്ത് പഞ്ചായത്ത് അംഗവുമായ കെ. പി ജയേഷിന്റെ വീടിനു നേരെയും ബോംബേറുണ്ടായിരുന്നു. ഇതിനു പിന്നാലെ ബി.ജെ.പി പ്രവര്‍ത്തകന്‍ അരുണിന്റെ വീട്ടില്‍ കയറി ഒരു സംഘം അക്രമം നടത്തി. പ്രദേശത്ത് പൊലീസ് നടത്തിയ പരിശോധനയില്‍ പന്തിരിക്കര ഗവ. എല്‍.പി സ്കൂളിനു സമീപത്തെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ നിന്നും വടിവാളുള്‍പ്പെടെയുള്ള ആയുധങ്ങള്‍ പിടിച്ചെടുത്തിരുന്നു. സ്ഥലത്ത് കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.