LiveTV

Live

Kerala

മൂന്നാം സീറ്റ് വേണമെന്ന് ലീഗില്‍ ആവശ്യം ഉയരുമ്പോഴും മുന്നണിയില്‍ സമ്മര്‍ദം ചെലുത്താതെ നേതാക്കള്‍

സമയമായിട്ടില്ലെന്ന് പറഞ്ഞ് മൂന്നാം സീറ്റിനായുള്ള അണികളുടെ ആവശ്യത്തെ ലഘൂകരിക്കുന്ന നിലപാടാണ് പി.കെ കുഞ്ഞാലിക്കുട്ടി സ്വീകരിച്ചത്.

മൂന്നാം സീറ്റ് വേണമെന്ന് ലീഗില്‍ ആവശ്യം ഉയരുമ്പോഴും മുന്നണിയില്‍ സമ്മര്‍ദം ചെലുത്താതെ നേതാക്കള്‍

മൂന്നാമതൊരു ലോക്സഭാ സീറ്റ് കൂടി വേണമെന്ന് മുസ്‍ലിം ലീഗില്‍ ശക്തമായ സമ്മര്‍ദം ഉയരുമ്പോഴും മുന്നണിയില്‍ കാര്യമായ സമ്മര്‍ദം ഉയര്‍ത്താതെ ലീഗ് നേതാക്കള്‍. മൂന്നാമതൊരു സീറ്റിനെ കുറിച്ച് പാര്‍ട്ടി ചര്‍ച്ച ചെയ്തിട്ടില്ലെന്നാണ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദിന്റെ പുതിയ വിശദീകരണം. സമയമായിട്ടില്ലെന്ന് പറഞ്ഞ് മൂന്നാം സീറ്റിനായുള്ള അണികളുടെ ആവശ്യത്തെ ലഘൂകരിക്കുന്ന നിലപാടാണ് പി.കെ കുഞ്ഞാലിക്കുട്ടി സ്വീകരിച്ചത്.

മൂന്നാം സീറ്റ് വേണമെന്ന് ലീഗില്‍ ആവശ്യം ഉയരുമ്പോഴും മുന്നണിയില്‍ സമ്മര്‍ദം ചെലുത്താതെ നേതാക്കള്‍

മലപ്പുറം, പൊന്നാനി സീറ്റുകള്‍ കൊണ്ട് തൃപ്തിപ്പെടരുതെന്നാണ് ലീഗ് അണികളുടെ പൊതുവികാരം. അണികളെ നിരാശപ്പെടുത്തില്ലെന്ന് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പരസ്യമായി പറഞ്ഞത് രണ്ട് ദിവസം മുന്‍പ് മാത്രം. പാണക്കാട് കുടുംബത്തില്‍ നിന്ന് യൂത്ത് ലീഗ് അഖിലേന്ത്യാ ഉപാധ്യക്ഷന്‍ മുയീനലി തങ്ങളും പിന്നാലെ രംഗത്ത് എത്തിയിരുന്നു. എന്നാല്‍ ഇന്ന് മൂന്നാം സീറ്റിനെ കുറിച്ച് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയോട് പ്രതികരണം ആരാഞ്ഞപ്പോള്‍‌ സംസ്ഥാന ജനറല്‍ സെക്രട്ടറിയോട് പ്രതികരിക്കാനായിരുന്നു കുഞ്ഞാലിക്കുട്ടി നല്‍കിയ നിര്‍ദേശം. പാര്‍ട്ടി ചര്‍ച്ച ചെയ്തിട്ടില്ലെന്ന് പറഞ്ഞ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് ഒഴിയുകയും ചെയ്തു. പിന്നാലെ സമയമായിട്ടില്ലെന്ന് പറഞ്ഞ് പി.കെ കുഞ്ഞാലിക്കുട്ടി ചോദ്യങ്ങള്‍ അവസാനിപ്പിക്കാനും ശ്രമിച്ചു.

മൂന്നാമത്തെ സീറ്റിനായി ലീഗ് നേതൃത്വം കടുത്ത സമ്മര്‍ദം ചെലുത്തില്ലെന്ന സൂചനകളെ ശക്തിപ്പെടുത്തുന്നതാണ് നേതാക്കളുടെ നിലപാട്. ഇതില്‍ അണികള്‍ക്കും രണ്ടാംനിര നേതാക്കള്‍ക്കും കടുത്ത അതൃപ്തിയുണ്ട്. സോഷ്യല്‍ മീഡിയയിലും മൂന്നാം സീറ്റിനായി ലീഗ് അണികള്‍ ശക്തമായി വാദിക്കുന്നുണ്ട്.