LiveTV

Live

Kerala

കെ.എസ്.ആര്‍ടി.സിയുടെ പിടിപ്പ് കേട് എന്തിന് ജീവനക്കാര്‍ സഹിക്കണമെന്ന് സുപ്രീംകോടതി

പെന്‍ഷന്‍ കേസില്‍ കെ.എസ്.ആര്‍.ടിസിക്കെതിരെ ചോദ്യങ്ങളും വിമര്‍ശനവുമായി സുപ്രീംകോടതി.

കെ.എസ്.ആര്‍ടി.സിയുടെ പിടിപ്പ് കേട് എന്തിന് ജീവനക്കാര്‍ സഹിക്കണമെന്ന് സുപ്രീംകോടതി

പെന്‍ഷന്‍ കേസില്‍ കെ.എസ്.ആര്‍.ടിസിക്കെതിരെ ചോദ്യങ്ങളും വിമര്‍ശനവുമായി സുപ്രീംകോടതി. കെ.എസ്.ആര്‍ടി.സിയുടെ പിടിപ്പുകേട് എന്തിന് ജീവനക്കാര്‍ സഹിക്കണം, കോര്‍പ്പറേഷന്‍ നഷ്ടത്തിലാകാന്‍ കാരണം എന്താണെന്നും കോടതി ചോദിച്ചു. എം പാനല്‍ നിയമനങ്ങളില്‍ പലതും ശരിയായ രീതിയില്‍ അല്ല നടന്നത് എന്ന് കെ.എസ്.ആര്‍.ടി.സി ചൂണ്ടിക്കാട്ടി. അത്തരം നിയമനങ്ങള്‍ എന്തിന് നടത്തി എന്നായിരുന്നു കോടതിയുടെ മറുചോദ്യം.

കെ.എസ്.ആര്‍.ടി.സി യുടെ ആവശ്യപ്രകാരം കേസില്‍ സംസ്ഥാന സര്‍ക്കാരിനെ കക്ഷി ചേര്‍ത്തു. രണ്ടാഴ്ചക്കകം സര്‍ക്കാര്‍ നിലപാടറിയിക്കണം. താല്‍കാലിക ജോലിയുടെ കാലയളവും പെന്‍ഷന് പരിഗണിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് കോടതിയുടെ മുന്നിലുള്ളത്. ജസ്റ്റിസ് എ.കെ സിക്രി അധ്യക്ഷനായ ബഞ്ച് രണ്ടാഴ്ചക്ക് ശേഷം ഹര്‍ജി വീണ്ടും പരിഗണിക്കും.