LiveTV

Live

Kerala

ആയുർവേദവും ഹോമിയോപ്പതിയും വ്യാജചികിത്സയാണെന്ന ഐ.എം.എ അഭിപ്രായത്തോട് യോജിപ്പില്ലെന്ന് ആരോഗ്യമന്ത്രി

ചില ഔഷധങ്ങള്‍ കൊണ്ട് അസുഖങ്ങള്‍ ഭേദമാകുമെന്ന് തെളിഞ്ഞിട്ടുണ്ട്. എന്നാൽ വ്യാജ ചികിത്സയെ സർക്കാർ പ്രോത്സാഹിപ്പിക്കില്ലെന്നും മന്ത്രി

ആയുർവേദവും ഹോമിയോപ്പതിയും വ്യാജചികിത്സയാണെന്ന ഐ.എം.എ അഭിപ്രായത്തോട് യോജിപ്പില്ലെന്ന് ആരോഗ്യമന്ത്രി

ആയുർവേദവും ഹോമിയോപ്പതിയും വ്യാജചികിത്സയാണെന്ന ഐ.എം.എ അഭിപ്രായത്തോട് യോജിപ്പില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ചില ഔഷധങ്ങള്‍ കൊണ്ട് അസുഖങ്ങള്‍ ഭേദമാകുമെന്ന് തെളിഞ്ഞിട്ടുണ്ട്. എന്നാൽ വ്യാജ ചികിത്സയെ സർക്കാർ പ്രോത്സാഹിപ്പിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. ജൻ ഔഷധി കേന്ദ്രങ്ങൾ ഒരു ഘട്ടത്തില്‍ കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിക്കുമോ എന്ന ആശങ്കയുണ്ടെന്നും കെ.കെ ശൈലജ പറഞ്ഞു

ചികിത്സാ രംഗത്ത് ഓരോ മേഖലയ്ക്കും അതിന്റേതായ പ്രാധാന്യമുണ്ട്. അത് ആയുർവേദത്തിനുമുണ്ട്. വ്യവസ്ഥാപിതമായ മാർഗത്തിലൂടെ എത്തിയവരാണ് ആയുർവേദ, യുനാനി, സിദ്ധ, ഹോമിയോ എന്നീ മേഖലകളിലെ ബിരുദധാരികൾ. ഈ മേഖലകള്‍ വ്യാജമാണെന്ന് ഐ.എം.എ നിലപാട് അംഗീകരിക്കുന്നില്ലെന്നും കെ.കെ ശൈലജ പറഞ്ഞു.

ആയുർവേദത്തിന്റേതുൾപ്പെടെ മരുന്ന് വിൽപനയിൽ ലാഭകൊതി തടയാനുള്ള നടപടി സർക്കാർ സ്വീകരിച്ചു വരികയാണ്. ജൻ ഔഷധി കേന്ദ്രങ്ങൾ സംസ്ഥാനത്ത് ആരംഭിച്ചത് ആരോഗ്യവകുപ്പിന്റെ അനുമതിയോടെയല്ലെന്ന് പറഞ്ഞ മന്ത്രി അതിന്റെ ഭാവിയുടെ കാര്യത്തിലെ ആശങ്കയും പങ്കുവച്ചു.

ആയുഷിലുടെ ആയുർവേദത്തിനും ഇതര ചികിത്സാ സമ്പ്രദായങ്ങളുടെയും പുനരുജ്ജീവനമാണ് വകുപ്പ് നടത്തുന്നതെന്നും മന്ത്രി വിശദീകരിച്ചു.