LiveTV

Live

Kerala

കടല് നക്കിയെടുത്തതിന്റെ ബാക്കി ഒരു തുണ്ടു ഭൂമി മാത്രമാണ് ഇന്ന് ആലപ്പാട്

നാട്ടുകാരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാത്തതു കൊണ്ടാണ് സ്വന്തം മണ്ണിനു വേണ്ടി മുദ്രാവാക്യം വിളിക്കുന്ന ഇവരെ സര്‍ക്കാര്‍ വികസനവിരോധികളാക്കുന്നത്

കടല് നക്കിയെടുത്തതിന്റെ ബാക്കി ഒരു തുണ്ടു ഭൂമി മാത്രമാണ് ഇന്ന് ആലപ്പാട്

ഒരു നാടിന്‍റെ അടിവേര് തോണ്ടുന്ന ഖനനമാണ് ആലപ്പാട്ട് നടക്കുന്നത്. മാസങ്ങളായി സമരം തുടരുന്ന ആലപ്പാട്ടുകാരുടെ ആശങ്ക ശരിവെയ്ക്കുന്ന കാഴ്ചകളാണ് ഖനനം നടക്കുന്ന സ്ഥലത്ത് കാണാനാകുക. സര്‍ക്കാര്‍ സ്വീകരിച്ച മുന്‍കരുതലുകളൊന്നും നാടിനെ രക്ഷിക്കാന്‍ ഫലപ്രദമല്ലെന്ന് ഞങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ ബോധ്യപ്പെട്ടു.

കടല് നക്കിയെടുത്തതിന്റെ ബാക്കി ഒരു തുണ്ടു ഭൂമി മാത്രമാണ് ഇന്ന് ആലപ്പാട്. അറബിക്കടലിനും ടി.എസ് കായലിനുമിടയിലെ പച്ചപ്പ് നിറഞ്ഞ മണ്ണിലേക്ക് കടല് കയറിച്ചെന്നത് ഈ മണ്ണുമാന്തിയന്ത്രം കടലിന്‍റെ മണല്‍ത്തിട്ട കോരിയെടുത്തതോടെയാണ്.

കര മെലിഞ്ഞു പോകില്ലെന്നതിന് സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകളിലൊന്ന് ഇതാണ്. ഈ പുലിമുട്ടുകള്‍. അതിന്‍റെ അടിവാരത്തെ മണലും ഖനനത്തില്‍ ഇല്ലാതായതോടെ പുലിമുട്ടുകള്‍ ഇടിഞ്ഞുതാണു.

സര്‍ക്കാരിന്‍റെ മറ്റൊരുറപ്പ് കരിമണല്‍ വേര്‍തിരിച്ച ശേഷം കടല്‍മണല്‍ തിരികെയിടുമെന്നതാണ്. നാട്ടുകാരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാത്തതു കൊണ്ടാണ് സ്വന്തം മണ്ണിനു വേണ്ടി മുദ്രാവാക്യം വിളിക്കുന്ന ഇവരെ സര്‍ക്കാര്‍ വികസനവിരോധികളാക്കുന്നത്.