LiveTV

Live

Kerala

തിരുവല്ലയിൽ കീടനാശിനി പ്രയോഗിച്ച കർഷക തൊഴിലാളികൾ മരിച്ച സംഭവത്തിൽ ദുരൂഹതയെന്ന് പൊലീസ്

മരിച്ച മത്തായി ഈശോയുടെ ആമാശയത്തിൽ വിഷാംശം കണ്ടെത്തിയതാണ് സംശയ കാരണം. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു. 

തിരുവല്ലയിൽ കീടനാശിനി പ്രയോഗിച്ച കർഷക തൊഴിലാളികൾ മരിച്ച സംഭവത്തിൽ ദുരൂഹതയെന്ന് പൊലീസ്

പത്തനംതിട്ട തിരുവല്ലയിൽ കീടനാശിനി പ്രയോഗിച്ച കർഷക തൊഴിലാളികൾ മരിച്ച സംഭവത്തിൽ ദുരൂഹതയെന്ന് പൊലീസ്. മരിച്ച മത്തായി ഈശോയുടെ ആമാശയത്തിൽ വിഷാംശം കണ്ടെത്തിയതാണ് സംശയ കാരണം. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.

നെൽപ്പാടത്ത് അനുവദനീയമായതിലും കൂടുതൽ കീടനാശിനി ഉപയോഗിച്ചതിനെ തുടർന്ന് കർഷക തൊഴിലാളികളായ പെരിങ്ങര വേങ്ങലിൽ കഴുപ്പിൽ കോളനി നിവാസികൾ മത്തായി ഈശോ, സനൽ കുമാർ എന്നിവരാണ് മരിച്ചത്. ഇതിൽ സനൽകുമാറിന്റെ മരണം കീടനാശിനി ശ്വസിച്ചതിനെ തുടർന്നാണന്ന് ഫോറൻസിക് സർജൻ മൊഴി നൽകിയിട്ടുണ്ട്. എന്നാൽ മത്തായി ഈശോയുടെ ആമാശയത്തിൽ വിഷം ഉണ്ടെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. കഴിഞ്ഞ 17നാണ് സനൽ കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തൊട്ടടുത്ത ദിവസം ഉച്ചയോടെയാണ് മത്തായി ഈശോയെ ആശുപത്രിയിൽ എത്തിച്ചത്.

കോട്ടയം മെഡിക്കൽ കോളേജിലാണ് പോസ്റ്റ് മോർട്ടം നടന്നത് . കിടനാശിനി പ്രയോഗത്തിൽ മത്തായി ഈശോ നേരിട്ട് പങ്കെടുത്തിരുന്നില്ലെന്നും ദൃക്സാക്ഷികൾ മൊഴി നൽകിയിട്ടുണ്ട്.

Also read: കീടനാശിനി പ്രയോഗത്തില്‍ കര്‍ഷക തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല

Also read: കീടനാശിനി തളിക്കുന്നതിനിടെ വിഷബാധ