LiveTV

Live

Kerala

ശബരിമലക്ക് ബജറ്റിൽ പ്രത്യേക പരിഗണനയുണ്ടാകുമെന്ന് ധനമന്ത്രി 

ദേവസ്വം ബോർഡിന്റെ വരുമാന നഷ്ടം പരിഗണിക്കും. 

 ശബരിമലക്ക് ബജറ്റിൽ പ്രത്യേക പരിഗണനയുണ്ടാകുമെന്ന് ധനമന്ത്രി 

ശബരിമലക്ക് സംസ്ഥാന ബജറ്റിൽ പ്രത്യേക പരിഗണനയുണ്ടാകുമെന്ന് ധനമന്ത്രി തോമസ് ഐസക് . പ്രളയ സെസിൽ നിന്ന് ചെറുകിട വ്യാപാരികളെ ഒഴിവാക്കും. കെ.എസ്.ആർ.ടി.സിക്ക് 1000 കോടിയുടെ സഹായം ബജറ്റിൽ പ്രഖ്യാപിക്കുമെന്നും മന്ത്രി മീഡിയവണിനോട് പറഞ്ഞു.

പ്രളയാനന്തര കേരളത്തിന്റെ പുനർനിർമ്മാണത്തിനുളള പദ്ധതികളാകും ഇത്തവണത്തെ ബജറ്റിന്റെ സവിശേഷതയെന്ന് പറഞ്ഞ ധനമന്ത്രി തോമസ് ഐസക് പ്രളയസെസിൽ നിന്ന് ചെറുകിട വ്യാപാരികളെ ഒഴിവാക്കുമെന്നും വ്യക്തമാക്കി. ശബരിമല വിഷയത്തിലൂടെ ദേവസ്വം ബോർഡിനുണ്ടായ നഷ്ടം പരിഹരിക്കാനുളള പ്രഖ്യാപനങ്ങളും ബജറ്റിലുണ്ടാകും. സംസ്ഥാനത്തിന്റെ ചെലവും വരുമാനവും തമ്മിലുളള അന്തരം വർദ്ധിക്കുന്നത് പ്രതിസന്ധിയാണ്. ഇത് മറികടക്കാൻ ജി.എസ്.ടി വരുമാനം വർദ്ധിപ്പിക്കാനുളള നടപടികളെടുക്കും.