LiveTV

Live

Kerala

ലീഗിന് മൂന്ന് ലോക്സഭാ സീറ്റ് വേണമെന്ന് പാണക്കാട് മുഈന്‍ അലി ശിഹാബ് തങ്ങള്‍

കേരളരാഷ്ട്രീയത്തിലെ മൂന്നാമത്തെ വലിയ കക്ഷിയായ ലീഗിന് മൂന്ന് പാര്‍ലമെന്‍റ് മണ്ഡലങ്ങള്‍ ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നും ലീഗ് ആവശ്യപ്പെടാതെ തന്നെ ഇക്കാര്യം പരിഗണിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാവണമെന്നും..

ലീഗിന് മൂന്ന് ലോക്സഭാ സീറ്റ് വേണമെന്ന് പാണക്കാട് മുഈന്‍ അലി ശിഹാബ് തങ്ങള്‍

മുസ്‌ലീം ലീഗിന് മൂന്ന് ലോക്സഭ സീറ്റ് വേണമെന്ന് യൂത്ത് ലീഗ് അഖിലേന്ത്യ വൈസ് പ്രസിഡന്റ് പാണക്കാട് മുഈന്‍ അലി ശിഹാബ് തങ്ങള്‍. ആവശ്യപ്പെടാതെ തന്നെ ഇക്കാര്യം പരിഗണിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകണം. വയനാട് ലഭിച്ചാല്‍ ലീഗിന് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കും. അര്‍ഹതപ്പെട്ട സീറ്റ് ചോദിക്കാന്‍ ലീഗ് മടിക്കുന്നതെന്തിനെന്നും മുഈന്‍ അലി തങ്ങള്‍ ചോദിച്ചു.

ലോക്സഭാ സീറ്റില്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റുകള്‍ക്കായി മുസ്‌ലീം ലീഗില്‍ നിന്ന് സമ്മര്‍ദ്ദമേറുകയാണ്. ലീഗ് ചോദിക്കാത തന്നെ കോണ്‍ഗ്രസ് സീറ്റ് നല്‍കണമെന്നാണ് പാണക്കാട് കുടുംബത്തില്‍ നിന്ന് ആവശ്യമുയര്‍ന്നിരിക്കുന്നത്. വയനാട് മണ്ഡലം ലഭിച്ചില്ലെങ്കില്‍ പാലക്കാടോ കാസര്‍ഗോഡോ കിട്ടിയാലും സീറ്റ് തിരിച്ച് പിടിക്കാനാവുമെന്നാണ് ലീഗ് പ്രതീക്ഷ.

കേരള രാഷ്ട്രീയത്തിലെ മൂന്നാമത്തെ വലിയ കക്ഷിയായ ലീഗിന് മൂന്ന് പാര്‍ലമെന്‍റ് മണ്ഡലങ്ങള്‍ ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നും ലീഗ് ആവശ്യപ്പെടാതെ തന്നെ ഇക്കാര്യം പരിഗണിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാവുകയാണ് വേണ്ടതെന്നും മുസ്‌ലീം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസി‍ന്‍റ് മുഈനലി ശിഹാബ് തങ്ങള്‍ പറഞ്ഞു. അര്‍ഹതപ്പെട്ട സീറ്റ് ചോദിക്കാന്‍ മുസ്‌ലീം ലീഗ് എന്തിനാണ് മടിക്കുന്നതെന്നും മുഈനലി തങ്ങള്‍ ചോദിക്കുന്നു.

ഇ അഹ്മദിന് പിന്‍ഗാമിയായി ലീഗില്‍ നിന്ന് ഒരു കേന്ദ്രമന്ത്രി ഉണ്ടാവുമ്പോള്‍ മൂന്ന് എം .പി മാരുടെ പിന്തുണയുണ്ടാവണമെന്നാണ് ആഗ്രഹം. വയനാട് മണ്ഡലം ലഭിച്ചാല്‍ മികച്ച പ്രകടനം കാഴ്ചവെക്കാനാവുമെന്നും മുഈനലി പറഞ്ഞു. പാലക്കാടോ കാസര്‍കോഡോ ലഭിച്ചാലും ലീഗ് വിജയിച്ചുവരുമെന്നും ഹൈദരലി ശിഹാബ് തങ്ങളുടെ മകന്‍ മുഈനലി പറഞ്ഞു.