LiveTV

Live

Kerala

ഹാരിസണ്‍ കേസില്‍ നിയമോപദേശം വൈകുന്നു

ഇതോടെ ഹാരിസണ്‍ കമ്പനിക്ക് ഭൂനികുതി അടയ്ച്ച് ഉടമസ്ഥത സ്ഥാപിക്കുന്നതിനുള്ള സാധ്യതയും തെളിയുന്നു. 

ഹാരിസണ്‍ കേസില്‍ നിയമോപദേശം വൈകുന്നു

ഹാരിസണ്‍ കമ്പനിയുടെ ഭൂമി ഏറ്റെടുക്കല്‍ വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ചുള്ള നിയമോപദേശം വൈകുന്നു. ഇതോടെ ഹാരിസണ്‍ കമ്പനിക്ക് ഭൂനികുതി അടച്ച് ഉടമസ്ഥത സ്ഥാപിക്കുന്നതിനുള്ള സാധ്യതയും തെളിയുന്നു.

സ്പെഷ്യല്‍ ഓഫീസറുടെ റിപ്പോര്‍ട്ട് പ്രകാരം ഭൂമി ഏറ്റെടുക്കല്‍ നടപടി ആരംഭിച്ചതോടെയാണ് ഹൈക്കോടതിയില്‍‌ നിന്നും കമ്പനിക്കനുകൂലമായ വിധി ലഭിക്കുന്നത്. ഇതിനെതിരെ സുപ്രിം കോടതിയെ സമീപിച്ചെങ്കിലും സര്‍ക്കാരിന്റെ ആവശ്യം നിരസിച്ചിരുന്നു. ഈ വിഷയത്തില്‍ സ്വീകരിക്കേണ്ട തുടര്‍ നടപടിയെ പറ്റി നിയമ വകുപ്പിനോടും അഡ്വക്കറ്റ് ജനറലിനോടും നിയമോപേദേശം തേടിയിട്ട് ഇതുവരെയും മറുപടി ലഭിച്ചിട്ടില്ലെന്നാണ് വിവരാവകാശ രേഖ വ്യക്തമാക്കുന്നത്.

നിയമോപദേശം വൈകുന്നതോടെ ഹാരിസണ് അടക്കമുള്ള കമ്പനിക്ക് ഭൂനികുതി അടയ്ക്കാന്‍ ഉത്തരവിടണമെന്നാണ് റവന്യൂ വകുപ്പ് നിലപാടെടുത്തിട്ടുള്ളത്. കമ്പനികള്‍ക്ക് ഉടമസ്ഥാവകാശം സ്ഥാപിക്കപ്പെട്ടാല്‍ ഭൂനികുതി സ്വീകരിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ മറ പിടിച്ചാണിപ്പോള്‍ ഭൂനികുതി അടയ്ക്കാനുള്ള നീക്കം റവന്യൂ വകുപ്പില്‍ നിന്ന് തന്നെ നടക്കുന്നത്.