LiveTV

Live

Kerala

ആലപ്പാട്ടെ സമരം: അനുനയ നീക്കവുമായി സര്‍ക്കാര്‍ 

സമരം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രിയും സമര സമിതിയുമായുള്ള ചര്‍ച്ചക്ക് ശ്രമിക്കുമെന്ന് എം.എല്‍.എ

ആലപ്പാട്ടെ സമരം: അനുനയ നീക്കവുമായി സര്‍ക്കാര്‍ 

ആലപ്പാട്ടെ കരിമണല്‍വിരുദ്ധ സമരം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി തല ചർച്ച നടത്താൻ ആലോചന. ഇതിന് മുന്നോടിയായി കരുനാഗപ്പള്ളി എം.എൽ.എ സമര സമിതി നേതാക്കളുമായി വീണ്ടും ചർച്ച നടത്തി. പാരിസ്ഥിതിക അനുമതി ഇല്ലാത്ത ഖനനം പൂർണമായും നിർത്തണമെന്ന നിലപാട് സമര സമിതി ആവര്‍ത്തിച്ചു. ചർച്ചയിലെ നിർദേശങ്ങൾ മുഖ്യമന്ത്രിയെ അറിയിക്കുമെന്ന് ആർ.രാമചന്ദ്രൻ എം.എൽ.എ അറിയിച്ചു.

ആലപ്പാട്ടെ സമരം: അനുനയ നീക്കവുമായി സര്‍ക്കാര്‍ 

കരിമണൽ ഖനനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആലപ്പാട്ടെ ജനകീയ സമര സമിതി കഴിഞ്ഞ 82 ദിവസങ്ങളായി സമരത്തിലാണ്. പ്രശ്നപരിഹാരത്തിനായി വ്യവസായമന്ത്രി ഇ.പി ജയരാജന്‍റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. വിഷയം രമ്യമായി പരിഹരിക്കുന്നതിന് വേണ്ടി ചർച്ചകൾ തുടരാനാണ് സർക്കാർ തീരുമാനം. അതിന്‍റെ ഭാഗമായാണ് കരുനാഗപ്പള്ളി എം.എൽ.എ ആർ രാമചന്ദ്രൻ സമര സമിതി നേതാക്കളുമായി വീണ്ടും ചർച്ച നടത്തിയത്. എന്നാല്‍ ഐ.ആര്‍.ഇ അശാസ്ത്രീയ ഖനനം അവസാനിപ്പിച്ചാല്‍ സമരം നിര്‍ത്താമെന്ന നിലപാട് സമര സമിതി ആവര്‍ത്തിച്ചു.

ആലപ്പാട്ടെ സമരം: അനുനയ നീക്കവുമായി സര്‍ക്കാര്‍ 

സമര സമിതിയുടെ ആവശ്യങ്ങള്‍ മുഖ്യമന്ത്രിയെ അറിയിക്കുമെന്ന് ആര്‍ രാമചന്ദ്രന്‍ എം.എല്‍.എ പറഞ്ഞു. സമരം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രിയും സമര സമിതിയുമായുള്ള ചര്‍ച്ചക്ക് ശ്രമിക്കുമെന്നും എം.എല്‍.എ അറിയിച്ചു. കരിമണൽ ഖനനം പൂർണമായും നിർത്താനാകില്ലെന്നാണ് സർക്കാര്‍ തീരുമാനം. വിഷയം പഠിക്കാൻ നിയോഗിച്ച കമ്മീഷന്‍റെ റിപ്പോർട്ട് വന്നതിനു ശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാമെന്ന നിലപാടിലാണ് സർക്കാർ.

ലോക്സഭ തിരഞ്ഞെടുപ്പ് അടുത്ത് നിൽക്കെ സമരം മുന്നോട്ട് കൊണ്ടു പോകുന്നത് ഗുണകരമാകില്ലെന്ന് ഇടതുപക്ഷം വിലയിരുത്തുന്നു. അതുകൊണ്ട് തന്നെ പ്രശ്നം രമ്യമായി പരിഹരിക്കാനും നീക്കം നടത്തുന്നുണ്ട്. ഇതിനായി മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ സമര സമിതി നേതാക്കളുമായി ചര്‍ച്ച നടത്തുന്നതിനുള്ള സാധ്യതകളും സർക്കാർ പരിശോധിക്കുന്നുണ്ട്.