LiveTV

Live

Kerala

കീടനാശിനി പ്രയോഗത്തില്‍ കര്‍ഷക തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല

മരിച്ച സനലിന്റയും മത്തായി ഈശോയുടെയും ആശ്രിതര്‍ക്ക് മതിയായ നഷ്ട പരിഹാരം ലഭ്യമാക്കണം. സനലിന്റെ മക്കളുടെ പഠന ചിലവ് സര്‍ക്കാര്‍ ഏറ്റെടുക്കണം.

കീടനാശിനി പ്രയോഗത്തില്‍ കര്‍ഷക തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല

പത്തനംതിട്ട തിരുവല്ലയില്‍ കീടനാശിനി പ്രയോഗത്തിനിടെ കര്‍ഷക തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൃഷി വകുപ്പിന് വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണം. മരിച്ച സനല്‍ കുമാറിന്റയും മത്തായി ഈശോയുടെയും വീടുകള്‍ പ്രതിപക്ഷ നേതാവ് സന്ദര്‍ശിച്ചു.

അനിയന്ത്രിതമായ കീടനാശിനി പ്രയോഗമാണ് രണ്ട് കര്‍ഷക തൊഴിലാളികളുടെ മരണത്തിലേക്ക് നയിച്ചത്. പല കൃഷി ഭവനുകളിലും ക്യഷി ഓഫീസര്‍മാര്‍ ഇല്ലാത്ത സാഹചര്യം ഉണ്ട്. കീടനാശിനികള്‍ പ്രയോഗിക്കുന്നത് സംബന്ധിച്ച് ശാസ്ത്രീയ പരിശോധനകള്‍ നടക്കുന്നില്ല. ഇക്കാര്യത്തില്‍ കൃഷി വകുപ്പിന് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് പരിശോധിക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു

മരിച്ച സനലിന്റയും മത്തായി ഈശോയുടെയും ആശ്രിതര്‍ക്ക് മതിയായ നഷ്ട പരിഹാരം ലഭ്യമാക്കണം. സനലിന്റെ മക്കളുടെ പഠന ചിലവ് സര്‍ക്കാര്‍ ഏറ്റെടുക്കണം. സനലിന്റെ വീട് നിര്‍മിക്കുന്നതിന് പ്രതിപക്ഷ നേതാവിന്റ ഗാന്ധിഗ്രാമം പദ്ധതി പ്രകാരം 4 ലക്ഷം രൂപ അനുവദിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ആന്റോ ആന്റണി എം.പി ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ് തുടങ്ങിയവരും പ്രതിപക്ഷ നേതാവിനൊപ്പം ഉണ്ടായിരുന്നു.