LiveTV

Live

Kerala

അപ്പർ കുട്ടനാട്ടിലെ വയലുകളിൽ നിരോധിത വിഷമരുന്നുകള്‍ വ്യാപകമായി ഉപയോഗിക്കുന്നതായി പരാതി

കളനാശിനികളെക്കുറിച്ച് കർഷകർക്ക് ശരിയായ അറിവില്ലാത്തതും കൃഷിഭവനുകൾ ഇവിടെ നോക്കുകുത്തിയായി മാറിയതുമാണ് നിരോധിത കീടനാശിനികളുടെ ഉപയോഗം വ്യാപകമാകാന്‍ കാരണം.

അപ്പർ കുട്ടനാട്ടിലെ വയലുകളിൽ നിരോധിത വിഷമരുന്നുകള്‍ വ്യാപകമായി ഉപയോഗിക്കുന്നതായി പരാതി

അപ്പർ കുട്ടനാട്ടിലെ വയലുകളിൽ നിരോധിത വിഷമരുന്നുകള്‍ വ്യാപകമായി ഉപയോഗിക്കുന്നുവെന്ന് കര്‍ഷകര്‍. കളനാശിനികളെക്കുറിച്ച് കർഷകർക്ക് ശരിയായ അറിവില്ലാത്തതും കൃഷിഭവനുകൾ ഇവിടെ നോക്കുകുത്തിയായി മാറിയതുമാണ് നിരോധിത കീടനാശിനികളുടെ ഉപയോഗം വ്യാപകമാകാന്‍ കാരണം.

നിരോധിത മരുന്നുകൾ പ്രയോഗിക്കാറുണ്ടോ എന്ന് ചോദിച്ചാൽ കർഷകർ പറയുന്നത് ഇങ്ങനെയാണ്. വർഷങ്ങൾക്ക് മുമ്പ് നിരോധിച്ച ഫ്യൂറിഡാൻ ഇപ്പോഴും ഇവിടെ സജീവമാണ് എന്ന് ഇവർ പറയുന്നു. കീടനാശിനികളുടെ വിൽപനയും ഉപയോഗവും നിയന്ത്രിക്കാൻ ഈ മാസം മൂന്നാം തിയതിയാണ് സർക്കാർ ഉത്തരവ് ഇറക്കിയത്. എന്നാൽ ഉത്തരവുകൾ കടലാസിൽ ഒതുങ്ങുന്ന കാഴ്ചയാണ് ഇവിടെയും കാണാൻ കഴിയുന്നത്.