LiveTV

Live

Kerala

നിശാഗന്ധി നൃത്തോത്സവത്തിന് തിരി തെളിഞ്ഞു

പ്രളയകാലത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഫണ്ടുപയോഗിക്കാതെയാണ് ഇത്തവണ നൃത്തോത്സവം സംഘടിപ്പിച്ചിരിക്കുന്നത്.

നിശാഗന്ധി നൃത്തോത്സവത്തിന് തിരി തെളിഞ്ഞു

നിശാഗന്ധി നൃത്തോത്സവത്തിന് തിരുവനന്തപുരത്ത് പ്രൗഢമായ തുടക്കം. ഇനി ഒരാഴ്ച കാലം തലസ്ഥാനത്ത് നൃത്ത രാവുകള്‍. പ്രളയകാലത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഫണ്ടുപയോഗിക്കാതെയാണ് ഇത്തവണ നൃത്തോത്സവം സംഘടിപ്പിച്ചിരിക്കുന്നത്.

ഹൃദ്യമായ നൃത്ത സംഗീത പശ്ചാത്തലത്തില്‍ സംസ്ഥാന ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം നൃത്തോത്സവത്തിന് തിരികൊളുത്തി. കലയുടെ ആസ്വാദനത്തിനും നൃത്തത്തിന്റെ പ്രചാരണത്തിനും ഉത്സവമേളങ്ങള്‍ പ്രോല്‍സാഹനമാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. മനുഷ്യന്റെ അതിജീവനത്തിനും കലകളുടെ ആസ്വാദനം സഹായിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.

ഈ വര്‍ഷത്തെ നിശാഗന്ധി പുരസ്‌കാരം പ്രശസ്ത നര്‍ത്തകി കലാമണ്ഡലം ക്ഷേമാവതിക്ക് ഗവര്‍ണര്‍ സമ്മാനിച്ചു. വിനോദ സഞ്ചാര വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഒരാഴ്ച കാലത്ത് സംസ്ഥാനത്തിനകത്തും പുറത്തുമുള്ള നര്‍ത്തകര്‍ നിശാഗന്ധിയുടെ അരങ്ങിലെത്തും.