LiveTV

Live

Kerala

എംപാനല്‍ ജീവനക്കാരുടെ അനിശ്ചിതകാല സമരം ആരംഭിച്ചു

പുറത്താക്കിയ 3861 പേരെയും തിരിച്ചെടുക്കുന്നതു വരെ സെക്രട്ടേറിയറ്റിന് മുന്നില്‍ അനിശ്ചിതകാല സമരവും ശയനപ്രദക്ഷിണവും തുടരാനാണ് തീരുമാനം.

എംപാനല്‍ ജീവനക്കാരുടെ അനിശ്ചിതകാല സമരം ആരംഭിച്ചു

കെ.എസ്.ആര്‍.ടി.സിയില്‍ നിന്നും പിരിച്ച് വിട്ട എംപാനല്‍ കണ്ടക്ടര്‍മാരുടെ അനിശ്ചിതകാല സമരം ആരംഭിച്ചു. സെക്രട്ടേറിയറ്റിന് മുന്നിലാണ് സമരം. മുഴുവന്‍ പേരെയും തിരിച്ചെടുക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. സര്‍ക്കാറും മാനേജ്‌മെന്റും വഞ്ചിച്ചുവെന്നും ജീവനക്കാര്‍ ആരോപിക്കുന്നു.

ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് എം പാനല്‍ കണ്ടക്ടര്‍മാരെ പുറത്താക്കിയിട്ട് ഒരു മാസം പിന്നിടുന്നു. മറ്റ് ജോലി അന്വേഷിച്ച് ചെന്നയിടത്തെല്ലാം പ്രായപരിധി കടന്ന കാരണത്താല്‍ അവഗണിക്കപ്പെട്ടു. എംപ്ലോയിന്‍മെന്റ് എക്‌സ്‌ചേഞ്ച് വഴിയുള്ള നിയമനം എങ്ങനെ പിന്‍വാതില്‍ ആകുമെന്നാണ് എം പാനല്‍ ജീവനക്കാര്‍ ചോദിക്കുന്നത്.

പുറത്താക്കിയ 3861 പേരെയും തിരിച്ചെടുക്കുന്നതു വരെ സെക്രട്ടേറിയറ്റിന് മുന്നില്‍ അനിശ്ചിതകാല സമരവും ശയനപ്രദക്ഷിണവും തുടരാനാണ് തീരുമാനം. സഭാ സമ്മേളനം ആരംഭിക്കുന്ന 25 ന് നിയമസഭയിലേക്ക് മാര്‍ച്ചിനും ആഹ്വാനം ചെയ്തിട്ടുണ്ട്.