LiveTV

Live

Kerala

മുന്നറിയിപ്പില്ലാതെ റെയില്‍വേ റിസര്‍വേഷന്‍ കേന്ദ്രം പൂട്ടി; രോഗികളുള്‍പ്പെടെയുള്ളവര്‍ ബുദ്ധിമുട്ടിലായി

മെഡിക്കല്‍ കോളേജിലും ആര്‍.സി.സിയിലും എത്തുന്ന രോഗികളുടെ ആശ്രയകേന്ദ്രമായിരുന്നു പട്ടത്തെ റിസര്‍വേഷന്‍ കേന്ദ്രം.

 മുന്നറിയിപ്പില്ലാതെ റെയില്‍വേ റിസര്‍വേഷന്‍ കേന്ദ്രം പൂട്ടി; രോഗികളുള്‍പ്പെടെയുള്ളവര്‍ ബുദ്ധിമുട്ടിലായി

തിരുവനന്തപുരം പട്ടത്ത് പ്രവര്‍ത്തിച്ചിരുന്ന റെയിൽവേ റിസർവേഷൻ കേന്ദ്രം അടച്ചുപൂട്ടി. ഇതോടെ രോഗികളുള്‍പ്പെടെ നിരവധി പേരാണ് ബുദ്ധിമുട്ടിലായത്. മെഡിക്കല്‍ കോളേജിലും ആര്‍.സി.സിയിലും എത്തുന്ന രോഗികളുടെ ആശ്രയകേന്ദ്രമായിരുന്നു പട്ടത്തെ റിസര്‍വേഷന്‍ കേന്ദ്രം.

പട്ടത്തെ എല്‍.ഐ.സി കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ദക്ഷിണ റെയില്‍വേയുടെ റിസര്‍വേഷന്‍ കേന്ദ്രമാണ് മുന്നറിയിപ്പില്ലാതെ പൂട്ടിയത്. ഈ മാസം അഞ്ചാം തിയതിയാണ് കൌണ്ടര്‍ പ്രവര്‍ത്തനം നിര്‍ത്തിയത്. മെഡിക്കല്‍ കോളേജ്, ആര്‍.സി.സി, ശ്രീചിത്ര എന്നിവിടങ്ങളിലെത്തുന്ന രോഗികളില്‍ കൂടുതല്‍ പേരും ആശ്രയിച്ചിരുന്നത് ഈ റിസര്‍വേഷന്‍ കേന്ദ്രത്തെയായിരുന്നു. ഇവര്‍ക്കു പുറമെ സി.എച്ച് സെന്റര്‍, അഭായകേന്ദ്രം എന്നിവടങ്ങളിലെത്തുന്നവരും ഇതോടെ ബുദ്ധിമുട്ടിലായി. മെഡിക്കല്‍ കോളേജിന് പരിസരത്തെ റിസര്‍വേഷന്‍ കേന്ദ്രം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ലെന്നും ആരോപണമുണ്ട്. വാടക ഉൾപ്പെടെ കൗണ്ടർ നടത്തിപ്പിന് ഭീമമായ ചെലവ് വന്ന സാഹചര്യത്തിലാണ് കൗണ്ടർ നിർത്തലാക്കിയതെന്ന് റെയിൽവേ അറിയിച്ചു.