LiveTV

Live

Kerala

പഞ്ചായത്തിന്റെ സ്റ്റോപ്പ് മെമ്മോ നിലനില്‍ക്കേ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് മഖ്ബറ നിര്‍മാണം പൂര്‍ത്തിയാക്കിയത് വിവാദത്തില്‍

അനുമതിയില്ലാതെ നിര്‍മാണപ്രവര്‍ത്തനം നടത്തിയതിനെത്തുടര്‍ന്ന് ചങ്ങരോത്ത് പഞ്ചായത്താണ് സ്ഥലമുടമക്ക് സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നത്.

 പഞ്ചായത്തിന്റെ സ്റ്റോപ്പ് മെമ്മോ നിലനില്‍ക്കേ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് മഖ്ബറ നിര്‍മാണം പൂര്‍ത്തിയാക്കിയത് വിവാദത്തില്‍

കോഴിക്കോട് പന്തിരിക്കരയില്‍ പഞ്ചായത്തിന്റെ സ്റ്റോപ്പ് മെമ്മോ നിലനില്‍ക്കേ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് മഖ്ബറ നിര്‍മാണം പൂര്‍ത്തിയാക്കിയത് വിവാദത്തില്‍. അനുമതിയില്ലാതെ നിര്‍മാണപ്രവര്‍ത്തനം നടത്തിയതിനെത്തുടര്‍ന്ന് ചങ്ങരോത്ത് പഞ്ചായത്താണ് സ്ഥലമുടമക്ക് സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നത്. അനധികൃത നിര്‍മാണം പൊളിച്ചു മാറ്റാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കുമെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.

കോഴിക്കോട് പന്തിരിക്കരയില്‍ നിപാ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സമയത്തായിരുന്ന പ്രദേശത്തെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ മഖ്ബറ നിര്‍മാണം വിവാദമായത്.നൂറ്റാണ്ടുകള്‍ക്ക് മുമ്പ് സംരക്ഷിച്ചിരുന്ന മഖ്ബറ പിന്നീട് നശിച്ചതിനാലാണ് പ്രദേശത്ത് ദുരന്തങ്ങള്‍ സംഭവിക്കുന്നതെന്ന തരത്തില്‍ പ്രചരണങ്ങളും നടന്നിരുന്നു. എന്നാല്‍ അനുമതി വാങ്ങാതെ മഖ്ബറ നിര്‍മാണം തുടങ്ങിയ സാഹചര്യത്തില്‍ കഴിഞ്ഞ ഓഗസ്റ്റില്‍ ചങ്ങരോത്ത് പഞ്ചായത്ത് സ്ഥലമുടക്ക് സ്റ്റോപ്പ് മെമ്മോ നല്‍കി.എന്നാല്‍ ഈ സ്റ്റോപ്പ് മെമ്മോ നിലനില്‍ക്കെയാണ് മഖ്ബറയുടെ നിര്‍മാണമടക്കം പൂര്‍ത്തിയായിരിക്കുന്നത്. സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു.

മഖ്ബറ നിര്‍മാണത്തെ സംബന്ധിച്ച് പഞ്ചായത്ത് ഭരണ സമിതിക്ക് തീരുമാനമെടുക്കാവുന്നതാണെന്ന് ജില്ലാ കലക്ടര്‍ പഞ്ചായത്തിനെ അറിയിച്ചിട്ടുണ്ട്. നിപയടക്കമുള്ള ദുരന്തങ്ങളുടെ മറവില്‍ മഖ്ബറയുടെ പേരില്‍ വ്യാജ പ്രചാരണങ്ങള്‍ നടക്കുന്നതിനെതിരെ മഹല്ല് കമ്മറ്റിയടക്കം നേരത്തെ രംഗത്തു വന്നിരുന്നു.. സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ സ്ഥലമുടമ തയ്യാറായില്ല.