LiveTV

Live

Kerala

കോട്ടയത്തെ പെണ്‍കുട്ടിയുടെ കൊലപാതകം പീഡനശ്രമത്തിനിടെ ശ്വാസം മുട്ടിച്ച്

പ്രതി അജേഷിനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്

കോട്ടയത്തെ പെണ്‍കുട്ടിയുടെ കൊലപാതകം പീഡനശ്രമത്തിനിടെ ശ്വാസം മുട്ടിച്ച്

കോട്ടയം അരീപറമ്പിലെ പെണ്‍കുട്ടിയുടെ കൊലപാതകം. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നു. ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അതോടൊപ്പം 15 വയസ്സ് മാത്രം പ്രായമുള്ള പെണ്‍കുട്ടി പീഡനത്തിനിരയായിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബലപ്രയോഗത്തിനിടെ ശരീരത്തില്‍ മുറിവുകള്‍ പറ്റിയിട്ടുണ്ട്. വിശദമായ പരിശോധനക്ക് ആന്തരികാവയവങ്ങള്‍ ഫോറന്‍സിക്സ് ലാബിലേക്ക് അയച്ചിട്ടുണ്ട്. പ്രതി അജേഷിനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്