LiveTV

Live

Kerala

കാരാട്ട് റസാഖിന് കുരുക്കായത് ഹൈക്കോടതിയില്‍ സ്വയം നല്‍കിയ സത്യവാങ്മൂലം

വിവാദ ദ്യശ്യങ്ങളിലുള്ള സി.പി.എം പ്രാദേശിക നേതാവ് കാരാട്ട് റസാഖിന് വേണ്ടി ഒരു വീഡിയോ പുറത്തിറക്കിയ കാര്യം സ്ഥിരീകരിക്കുന്നുണ്ട്. 

കാരാട്ട് റസാഖിന് കുരുക്കായത് ഹൈക്കോടതിയില്‍ സ്വയം നല്‍കിയ സത്യവാങ്മൂലം

തെരഞ്ഞെടുപ്പ് കേസില്‍ കാരാട്ട് റസാഖിന് കുരുക്കായത് ഹൈക്കോടതിയില്‍ സ്വയം നല്‍കിയ സത്യവാങ്മൂലം.വിവാദ ദ്യശ്യങ്ങളിലുള്ള സി.പി.എം പ്രാദേശിക നേതാവ് കാരാട്ട് റസാഖിന് വേണ്ടി ഒരു വീഡിയോ പുറത്തിറക്കിയ കാര്യം സ്ഥിരീകരിക്കുന്നുണ്ട്. വീഡിയോ തയ്യാറാക്കിയതിന് 75,000 രൂപ പ്രതിഫലം വാങ്ങിയതായി കൊടുള്ളിയിലെ ഹണീ ബീ സ്റ്റുഡിയോ ഉടമയും സത്യവാങ്മൂലം നല്‍കിയിരുന്നു.

കൊടുവള്ളി മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് കേസില്‍ നിര്‍ണ്ണായകമായ മൂന്ന് സത്യവാങ്മൂലമാണ് ഹൈക്കോടതിക്ക് മുന്‍പിലെത്തിയത്.ആദ്യത്തേത്ത് കാരാട്ട് റസാഖ് നല്‍കി.മറ്റ് രണ്ട് പേര്‍ വിവാദ വീഡിയോയിലുള്ള സി.പി.എം പ്രാദേശിക നേതാവ് എന്‍.കെ സുരേഷും വീഡിയോ തയ്യാറാക്കിയ സ്റ്റുഡിയോ ഉടമയായ യു.കെ ഷബീലുമാണ്.തെരഞ്ഞെടുപ്പ് സമയത്ത് വീഡിയോ തയ്യാറാക്കിയ കാര്യം മൂന്ന് പേരും പറയുന്നുണ്ട്.അത് മണ്ഡലത്തിലുടനീളം പ്രദര്‍ശിപ്പിച്ചെന്നും സമ്മതിക്കുന്നു.കൊടുവള്ളി ബ്ലോക്ക് പ‍ഞ്ചായത്ത് പ്രസിഡന്റായിരുന്ന സമയത്തെ വികസന പ്രവര്‍ത്തനങ്ങളാണ് വീഡിയോയിലുണ്ടായിരുന്നതെന്നാണ് കാരാട്ട് റസാഖ് വാദിച്ചത്.പക്ഷെ അങ്ങനെ ഒരു വീഡിയോ കോടതിക്ക് മുന്നിലെത്തിക്കാന്‍ കാരാട്ട് റസാഖിന് ആയില്ല.വീഡിയോ തയ്യാറാക്കിയതിന് 75000 രൂപ വാങ്ങിയെന്ന് സ്റ്റുഡിയോ ഉടമ സത്യവാങ്മൂലം നല്‍കിയപ്പോള്‍ കാരാട്ട് റസാഖ് തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ കണക്കില്‍ ആ തുക കാണിച്ചിട്ടുമില്ല.

കെ.എല്‍ 11 എകെ 9565 എന്ന നമ്പറിലുള്ള ടാറ്റ എയ്സിലാണ് വിവാദ വീഡിയോ പ്രദര്‍ശിപ്പിച്ചത്.രേഖകളില്‍ കാരാട്ട് റസാക്കിന് വേണ്ടി 10-05-16 മുതല്‍ 14/10/2016 വരെ ഓടിയ വാഹനമാണിത്.

Also read: ഹൈക്കോടതി വിധി അപ്രതീക്ഷിതം, വ്യാജ സിഡിക്ക് പിന്നില്‍ ലീഗെന്ന് കാരാട്ട് റസാഖ്

Also read: കാരാട്ട് റസാക്ക് സുപ്രിം കോടതിയിലേക്ക്; സി.പി.എം നേതാക്കളുമായി കൂടിയാലോചന നടത്തും