LiveTV

Live

Kerala

പതിനൊന്നാമത് അന്താരാഷ്ട്ര നാടകോത്സവം ഇന്നു മുതല്‍

വിയറ്റ്‌നാമില്‍ നിന്നുള്ള വാട്ടര്‍ പെപ്പറ്റ് ഷോ, ഇറാനില്‍ നിന്നുള്ള ദി വെല്‍, മിഡ് സമ്മര്‍ നൈറ്റ് ഡ്രീംസ്, മലേഷ്യയിലെ നാടക പ്രവര്‍ത്തകര്‍ അണിയിച്ചൊരുക്കിയ ദി മെയ്ഡഡ് തുടങ്ങി ആറ് വിദേശ നാടകങ്ങളാണ്

പതിനൊന്നാമത് അന്താരാഷ്ട്ര നാടകോത്സവം ഇന്നു മുതല്‍

കേരള സംഗീത നാടക അക്കാദമിയുടെ പതിനൊന്നാമത് അന്താരാഷ്ട്ര നാടകോത്സവത്തിന് ഇന്ന് തുടക്കം. ആറ് വേദികളിലായി വിദേശ നാടകങ്ങളടക്കം പതിമൂന്ന് നാടകങ്ങള്‍ ആസ്വാദകര്‍ക്ക് മുന്നിലെത്തും.

നാടക രംഗത്തെ സമഗ്ര സംഭാവനക്കുള്ള അമ്മന്നൂര്‍ പുരസ്‌കാരം പ്രശസ്ത നാടകാചാര്യന്‍ പ്രസന്നക്ക് സമ്മാനിച്ചു കൊണ്ടാണ് നാടകോത്സവത്തിന് തുടക്കമാവുക. മന്ത്രി എ.കെ ബാലന്‍ പുരസ്‌കാര സമര്‍പ്പണവും നാടകോത്സവത്തിന്റെ ഉദ്ഘാടനവും നിര്‍വഹിക്കും. പ്രശസ്ത നാടക സംവിധായകന്‍ രാസയ്വ ലോക്‌നാഥിന്റെ ബിറ്റര്‍ നെക്ടര്‍ ആണ് മേളയിലെ ആദ്യ നാടകം, ഭരത് മുരളി തിയറ്ററിലാണ് നാടകോത്സവത്തിന് തിരശ്ശീല ഉയരുക. പതിനൊന്നാം തവണ നാടകോത്സവം തൃശൂരില്‍ എത്തുമ്പോള്‍ ഏറെ പ്രതീക്ഷയിലാണ് ഇത്തവണയും നാടക പ്രേമികള്‍.

വിയറ്റ്‌നാമില്‍ നിന്നുള്ള വാട്ടര്‍ പെപ്പറ്റ് ഷോ, ഇറാനില്‍ നിന്നുള്ള ദി വെല്‍, മിഡ് സമ്മര്‍ നൈറ്റ് ഡ്രീംസ്, മലേഷ്യയിലെ നാടക പ്രവര്‍ത്തകര്‍ അണിയിച്ചൊരുക്കിയ ദി മെയ്ഡഡ് തുടങ്ങിയ ആറ് വിദേശ നാടകങ്ങളാണ് ഇത്തവണ മേളയില്‍ അരങ്ങിലെത്തുക. പോണ്ടിച്ചരി, ന്യൂ ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലെ നാടക പ്രവര്‍ത്തകരും ഇത്തവണ മേളയുടെ ഭാഗമാകും. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ചെലവ് ചുരുക്കിയാണ് ഇത്തവണ നാടകോത്സവം സംഘടിപ്പിച്ചതെന്ന് നാടക സംഗീത അക്കാദമി ഭാരവാഹികള്‍ പറഞ്ഞു.