LiveTV

Live

Kerala

ബി.ജെ.പിയുടെ നിരാഹാര സമരം അവസാനിപ്പിച്ചു; നട തുറക്കുമ്പോള്‍ വീണ്ടും ഉപവാസം നടത്തുമെന്ന് ശ്രീധരന്‍ പിള്ള

49 ദിവസം നീണ്ടു നിന്ന സമരമാണ് ശബരിമല നടയടച്ചതോടെ അവസാനിപ്പിച്ചത്

ബി.ജെ.പിയുടെ നിരാഹാര സമരം അവസാനിപ്പിച്ചു; നട തുറക്കുമ്പോള്‍ വീണ്ടും ഉപവാസം നടത്തുമെന്ന് ശ്രീധരന്‍ പിള്ള

ശബരിമല യുവതി പ്രവേശന വിഷയം ഉയർത്തി ബി.ജെ.പി സെക്രട്ടറിയേറ്റ് നടയിൽ നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. 49 ദിവസം നീണ്ടു നിന്ന സമരമാണ് ശബരിമല നടയടച്ചതോടെ അവസാനിപ്പിച്ചത്. ശബരിമല നട തുറക്കുന്നതോടെ വീണ്ടും ഉപവാസം നടത്തുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള പ്രഖ്യാപിച്ചു.

ശബരിമല പ്രശ്നത്തിൽ അഞ്ചാം ഘട്ടമായി ആരംഭിച്ച സമരമായിരുന്നു സെക്രട്ടറിയേറ്റ് പടിക്കലെ നിരാഹാര സമരം. സംസ്ഥാന ഭാരവാഹികളെ സമരത്തിരുത്തി കരുത്തു പ്രകടിപ്പിക്കാനായിരുന്നു തീരുമാനം എന്നാൽ രണ്ടാഴ്ച പിന്നിട്ടപ്പോൾ മുൻനിര നേതാക്കൻമാർ പിൻവാങ്ങിയതോടെ സമരം തണുത്തു. സമരത്തിന്റെ ആവശ്യത്തോട് സർക്കാരും മുഖം തിരിച്ചതോടെ സമരം നിർത്താൻ തീരുമാനിക്കുകയായിരുന്നു. ആർ എസ് എസ് നിലപാടും സമരം നിർത്തണമെന്നായിരുന്നു. ഇതോടെ ഏഴാമനായി നിരാഹാരം അനുഷ്ഠിച്ച ദേശീയ സമിതിയംഗം പി.കെ കൃഷ്ണദാസിന് നാരങ്ങാനീര് നൽകി നിരാഹാരം അവസാനിപ്പിച്ചു. ശബരിമല യുവതീ പ്രവേശന വിഷയം രാഷ്ട്രീയമായി ഉയർത്തി കൊണ്ടായിരുന്നു ബി.ജെ.പി സമരം. സമരം നിർത്തേണ്ടി വന്ന സാഹചര്യത്തെ ചൊല്ലി ബി.ജെ.പിയും പുതിയ വിവാദങ്ങളുണ്ടാവാനാണ് സാധ്യത.