LiveTV

Live

Kerala

‘ദലിതർക്ക് സ്‌കോളർഷിപ്പ് നിഷേധിക്കാൻ ഇനി ആ ഉദ്യോഗസ്ഥ ഒന്ന് വിറക്കും’; സ്കോളർഷിപ്പ് നിഷേധിച്ച ഉദ്യോഗസ്ഥയെ ചോദ്യം ചെയ്ത ദലിത് വിദ്യാർത്ഥിയുടെ കുറിപ്പ് വൈറൽ

കമ്മീഷന്റെ ഇടപെടലുകൊണ്ട് ഒരാഴ്ച്ചക്കുള്ളിൽ സ്കോളർഷിപ്പ് അനുവദിക്കാമെന്ന് ഉദ്യോഗസ്ഥ അറിയിക്കുകയായിരുന്നു

‘ദലിതർക്ക് സ്‌കോളർഷിപ്പ് നിഷേധിക്കാൻ ഇനി ആ ഉദ്യോഗസ്ഥ ഒന്ന് വിറക്കും’; സ്കോളർഷിപ്പ് നിഷേധിച്ച ഉദ്യോഗസ്ഥയെ ചോദ്യം ചെയ്ത ദലിത് വിദ്യാർത്ഥിയുടെ കുറിപ്പ് വൈറൽ

ദലിത് സ്കോളർഷിപ്പുമായി ബന്ധപ്പെട്ടനുഭവിച്ച വിവേചനത്തെയും സ്കോളര്‍ഷിപ്പ് തടഞ്ഞുവെച്ച പട്ടികജാതി വികസന വകുപ്പിലെ ഉദ്യോഗസ്ഥക്കെതിരെ പട്ടികജാതി കമ്മീഷനെ സമീപിക്കുകയും ചെയ്ത പോണ്ടിചേരി യൂണിവേഴ്സിറ്റി വിദ്യാർത്ഥി അരവിന്ദിന്റെ അനുഭവകുറിപ്പാണ് വൈറലായികൊണ്ടിരിക്കുന്നത്.

രണ്ടു തരത്തിലുള്ള സ്കോളർഷിപ്പ് പദ്ധതികളാണ് കേരളത്തിന് പുറത്തു ഉപരിപഠനം നടത്തുന്ന ദലിത് വിദ്യാർത്ഥികൾക്കായി ഉള്ളത്. രണ്ടു സ്കോളർഷിപ്പ് അനുസരിച്ചും അക്കാദമിക് ഫീസും മെസ് ഫീസും അടക്കം മുഴുവൻ ഫീസും സ്കോളർഷിപ്പ് ആയി അനുവദിക്കണം. നിയമങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ഉദ്യോഗസ്ഥരുടെ വലിയ വിവേചനങ്ങൾക്കും പരിഹാസത്തിനും വിധേയമാവണം. ഇനി ഇതെല്ലാം സഹിച്ച് മുന്നോട്ട് പോയാലും കാലങ്ങളോളം സ്കോളർഷിപ്പ് തടയുക, മെസ് ഫീസ് അനുവദിക്കാനാവില്ല എന്ന് പറയുക, അതിനെ ചോദ്യം ചെയ്താൽ മെസ് ഫീസടച്ച രസീത് പോരെന്നും വേറെയും ഫോമുകൾ പൂരിപ്പിച്ച് കൊണ്ടുവരാൻ പറയുക, തുടങ്ങി സ്കോളര്‍ഷിപ്പ് തടയാനുള്ള എല്ലാ വഴികളും തേടുന്നു.

ഈ രണ്ട് സകോളർഷിപ്പിൽ ഗവ ഓഫ് ഇന്ത്യ സ്കോളർഷിപ്പ് ലഭിക്കണമെങ്കിൽ 2.5 ലക്ഷമാണ് വാർഷിക വരുമാനമാന പരിധി. എന്നാല്‍ ഈ പരിധി കേരള ഗവണ്‍മെന്‍റ് അംഗീകരിച്ചിട്ടില്ലെന്ന് പട്ടികജാതി കമ്മീഷൻ അംഗം അജയ് കുമാർ പറഞ്ഞെന്നും അരവിന്ദ് കുറിക്കുന്നു. ഗവ ഓഫ് കേരള സ്കോളർഷിപ് ലഭിക്കണമെങ്കിൽ കേരളത്തിന് പുറത്തു പഠിക്കുന്ന കോഴ്സുകൾ കേരളത്തിന് അകത്തു ലഭ്യമാകരുത്. ഈ രണ്ടു സ്കോളർഷിപ്പിനും അപേക്ഷിക്കുവാൻ ആകെ ഒരു അപേക്ഷ ഫോം മാത്രമാണ് ലഭ്യമായിട്ടുള്ളത്. ഒരു ഫോം മാത്രമേ ഉള്ളൂ എന്നത്കൊണ്ട് ഏതു സ്കോളർഷിപ്പിനാണ് വിദ്യാർത്ഥി അപേക്ഷിക്കുന്നത് എന്ന് കൃത്യമായി രേഖപ്പെടുത്താൻ കഴിയുകയില്ല.ഏതു സ്കോളർഷിപ്പ് ആണ് ലഭ്യമാകേണ്ടത് എന്ന് തീരുമാനിക്കുന്നത് മിക്കവാറും ഈ പട്ടിക ജാതി വികസന വകുപ്പിലെ ഉദ്യോഗസ്ഥരായിരിക്കും. ആ ഉദ്യോഗസ്ഥയുടെ നിരന്തരമായ വിവേചനത്തെയും കാലങ്ങളായി സ്കോളർഷിപ്പ് തടഞ്ഞിവെച്ചതിനെതിരെയുമാണ് അരവിന്ദ് പട്ടികജാതി കമ്മീഷനെ സമീപിക്കുന്നത്.

കമ്മീഷമൻ വളരെ രൂക്ഷമായിതന്നെ അവരോട് പെരുമാറിയെന്നും എത്രയും പെട്ടെന്ന് സ്കോളർഷിപ്പ് അനുവദിച്ചില്ലെങ്കിൽ വലിയ നടപടികൾക്ക് വിധേയമാകേണ്ടിവരുമെന്നും കമ്മീഷൻ താക്കീത് ചെയ്തു. പാവപ്പെട്ട വിദ്യാര്‍ത്ഥികളുടെ സ്കോളര്‍ഷിപ്പ് തടഞ്ഞ് നിങ്ങള്‍ക്കെങ്ങനെ സുഖമായി ഉറങ്ങനാവുന്നു എന്നും കമ്മീഷന്‍ ചോദിച്ചു.

കമ്മീഷന്റെ ഇടപെടലുകൊണ്ട് ഒരാഴ്ച്ചക്കുള്ളിൽ സ്കോളർഷിപ്പ് അനുവദിക്കാമെന്ന് ഉദ്യോഗസ്ഥ അറിയിക്കുകയായിരുന്നു. തലകുനിച്ച് നിൽക്കുന്ന അവരോട് അന്നേരം തനിക്ക് പാവം തോന്നിയെന്നും അങ്ങനെ തോന്നാൻ പാടില്ലാത്തതാണെങ്കിലും താനൊരു ദലിതനാണ്. വികാരം കൂടുതലാണെന്നും ദലിതനെന്ന രിതിയിൽ ഞാനും സ്ത്രീ എന്ന കാരണത്താൽ അവരും പല തരത്തിലുള്ള സാമൂഹിക വിവേചനത്തിന് വിധേയമാവുന്നവരാണെന്നും കുറിപ്പിൽ പറയുന്നു.

ഇത്തരം വിവേചനങ്ങളെ ചോദ്യം ചെയ്യാന്‍ സാധിക്കണമെന്നും കുറിപ്പില്‍ പറയുന്നു. കേരളത്തിന് പുറത്ത് ഉപരിപഠനത്തിന് റാങ്ക് ലിസ്റ്റിൽ വരുന്ന മുഴുവൻ ദലിത് വിദ്യാർത്ഥികൾക്കും എല്ലാ ആനുകൂല്യങ്ങളും ലഭ്യമാണെന്ന് അദ്ദേഹത്തെ പട്ടികജാതി കമ്മീഷൻ അംഗം അജയ് കുമാർ അറിയിച്ചെന്നും അരവിന്ദ് പറയുന്നു.

അരവിന്ദന്‍റെ ഫെയ്സ്‍ബുക് പോസ്റ്റ് വായിക്കാം