LiveTV

Live

Kerala

ശബരിമല യുവതി പ്രവേശം: സുപ്രീംകോടതിയില്‍ നല്‍കിയ പട്ടികയില്‍ അഭിപ്രായവ്യത്യാസം

പട്ടികയെ ഇന്നലെ പരോക്ഷമായി ന്യായീകരിച്ച മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അപാകതകള്‍ പുറത്തുവന്നതോടെ നിലപാട് മാറ്റി. സര്‍ക്കാരിന്റെ കയ്യിലുള്ള രേഖകള്‍ പ്രകാരമാണ് പട്ടിക നല്‍കിയതെന്നായിരുന്നു ജയരാജന്റെ

ശബരിമല യുവതി പ്രവേശം: സുപ്രീംകോടതിയില്‍ നല്‍കിയ പട്ടികയില്‍ അഭിപ്രായവ്യത്യാസം

ശബരിമലയില്‍ കയറിയ യുവതികളുടെ പട്ടികയില്‍ പ്രതിരോധത്തിലായി സര്‍ക്കാര്‍. പട്ടികയുടെ ഉത്തരവാദിത്തം ആര്‍ക്കാണെന്ന ചോദ്യത്തിന് സര്‍ക്കാരിന് വ്യക്തമായ മറുപടിയില്ല. സുപ്രിംകോടതിയില്‍ ചോദ്യം ഉയരുകയാണെങ്കില്‍ മറുപടി നല്‍കാനായി തയ്യാറാക്കിയതാണെന്ന നിലപാടിലാണ് പൊലീസ്. പട്ടിക പരിശോധിക്കാനും ഡി.ജി.പി നിര്‍ദേശം നല്‍കി.

ശബരിമലയില്‍ 51 യുവതികള്‍ കയറി എന്ന വിവരം സുപ്രീം കോടതിക്ക് മുന്നില്‍ അഭിഭാഷകന്‍ ഹാജരാക്കിയതോടെയാണ് പട്ടിക സംബന്ധിച്ച വിവാദങ്ങളും തുടങ്ങിയത്. പട്ടികയില്‍ 50 വയസ്സിനു മുകളിലുള്ള സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടുന്ന വാര്‍ത്ത വന്നതോടെ സര്‍ക്കാര്‍ പ്രതിരോധത്തിലായി. പട്ടികയെ ആദ്യം സ്വീകരിച്ച ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഇന്ന് മലക്കം മറിഞ്ഞു. ദേവസ്വംബോര്‍ഡ് ഉത്തരവാദിത്തം ഇല്ലെന്ന നിലപാട് ദേവസ്വം ബോര്‍ഡ് പ്രസിഡണ്ടുമെടുത്തു.

സര്‍ക്കാറിന്റെ കൈയിലുള്ള രേഖയുടെ അടിസ്ഥാനത്തില്‍ ആണെന്ന് മന്ത്രി ഇ പി ജയരാജന്‍ പറയുമ്പോഴും ഏത് വകുപ്പാണ് ഇത് തയ്യാറാക്കിയതെന്നും സുപ്രീംകോടതിയില്‍ നല്‍കാന്‍ നിര്‍ദേശിച്ചതെന്നുമുള്ള ചോദ്യം ബാക്കിയാവുകയാണ്. സുപ്രീംകോടതിയില്‍ ചോദ്യങ്ങള്‍ ഉയരുമ്പോള്‍ നല്‍കാനെന്ന നല്‍കാനുള്ള വിവരം എന്ന നിലയിലാണ് അത്തരമൊരു പട്ടിക എത്തിച്ചതെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം.

പട്ടികയില്‍ പൊരുത്തക്കേടുകള്‍ എന്ന് റിപ്പോര്‍ട്ടുകള്‍ വന്നതോടെ പട്ടിക പരിശോധിക്കാന്‍ ഡി.ജി.പി നിര്‍ദ്ദേശം നല്‍കി. അപ്പോഴും പട്ടിക തിരുത്തേണ്ടത് തങ്ങളല്ലെന്ന് നിലപാടില്‍ തന്നെയാണ് പൊലീസ് ഉള്ളത്. പട്ടിക പുറത്തുവന്നതിനെ ഉത്തരവാദത്തില്‍ നിന്നും സംസ്ഥാന സര്‍ക്കാരിന് ഒഴിഞ്ഞുമാറാനാവില്ല ഇല്ലെന്ന നിലപാടില്‍ തന്നെയാണ് ഇടതുമുന്നണി നേതാക്കള്‍.

സര്‍ക്കാര്‍ നടപടി അപമാനകരമാണെന്ന് വിമര്‍ശം പ്രതിപക്ഷം ഉന്നയിച്ച കഴിഞ്ഞു. ശബരിമലയില്‍ കൂടുതല്‍ യുവതികള്‍ കയറി എന്ന് കണക്ക് കാണിക്കാന്‍ സര്‍ക്കാര്‍ അമിത ആവേശം എടുത്തു എന്ന ചോദ്യമാണ് സംശയമാണ് ഉന്നയിക്കുന്നത്.