LiveTV

Live

Kerala

സംസ്ഥാന സര്‍ക്കാരിന്‍റെ പ്രവാസി ക്ഷേമ കണ്‍സോര്‍ഷ്യം എന്ന ആശയം കേന്ദ്രം പരിഗണിച്ചില്ല- പിണറായി വിജയന്‍

സംസ്ഥാനത്തിന്‍റെയും പ്രവാസികളുടെയും വിഹിതം ഉള്‍പ്പെടുത്തി കണ്‍സോര്‍ഷ്യം രൂപീകരിക്കാനുളള നിര്‍ദ്ദേശമായിരുന്നു സംസ്ഥാന സര്‍ക്കാറിന്‍റേത്

സംസ്ഥാന സര്‍ക്കാരിന്‍റെ പ്രവാസി ക്ഷേമ കണ്‍സോര്‍ഷ്യം എന്ന ആശയം കേന്ദ്രം പരിഗണിച്ചില്ല- പിണറായി വിജയന്‍

പ്രവാസി ക്ഷേമത്തിനായി കണ്‍സോര്‍ഷ്യം ഉണ്ടാക്കാനുള്ള സംസ്ഥാനത്തിന്‍റെ നിര്‍ദ്ദേശം കേന്ദ്രസര്‍ക്കാര്‍ പരിഗണിച്ചില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രവാസികളുടെ ക്ഷേമത്തില്‍ വലിയ രീതിയില്‍ ഇടപ്പെടാന്‍ കഴിയുന്ന നിര്‍ദ്ദേശമായിരുന്നു ഇതെന്നും പ്രവാസി സമൂഹത്തെ അവഗണിക്കുന്ന നിലപാടാണ് കേന്ദ്രത്തിന്‍റേതെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രവാസി സംഘം സംസ്ഥാനസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സംസ്ഥാനത്തിന്‍റെയും പ്രവാസികളുടെയും വിഹിതം ഉള്‍പ്പെടുത്തി കണ്‍സോര്‍ഷ്യം രൂപീകരിക്കാനുളള നിര്‍ദ്ദേശമായിരുന്നു സംസ്ഥാന സര്‍ക്കാറിന്‍റേത്. നാട്ടിലേക്ക് തിരിച്ചെത്തുന്ന പ്രവാസികളുടെ ക്ഷേമത്തില്‍ വലിയ പങ്ക് വഹിക്കാന്‍ കഴിയുമായിരുന്ന നിര്‍ദ്ദേശം കേന്ദ്രം അംഗീകരിച്ചില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പ്രവാസികളെ കൊള്ളയടിക്കുന്ന നടപടിയാണ് എയര്‍ ഇന്ത്യയുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്. ഇക്കാര്യം പ്രധാനമന്ത്രിയെ അറിയിച്ചിട്ടും മാറ്റമുണ്ടായിട്ടില്ല. കണ്ണൂര്‍ വിമാനതാവളത്തില്‍ നിന്നും കൂടുതല്‍ ചാര്‍ജ്ജാണ് എയര്‍ ഇന്ത്യ ഈടാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.