LiveTV

Live

Kerala

പീഡനശ്രമത്തിനിടെ കൊലപാതകം: പതിനഞ്ചുകാരിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍

മൂന്ന് ദിവസം മുന്‍പ് കാണാതായ അയര്‍ക്കുന്നം സ്വദേശിനിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. സംഭവുമായി ബന്ധപ്പെട്ട് മാലം സ്വദേശിയായ അജേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.

പീഡനശ്രമത്തിനിടെ കൊലപാതകം: പതിനഞ്ചുകാരിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍

കോട്ടയം അരീപ്പറമ്പില്‍ പതിനഞ്ചുകാരിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നില‍യില്‍ കണ്ടെത്തി. മൂന്ന് ദിവസം മുന്‍പ് കാണാതായ അയര്‍ക്കുന്നം സ്വദേശിനിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. സംഭവുമായി ബന്ധപ്പെട്ട് മാലം സ്വദേശിയായ അജേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയെ പീഡനശ്രമത്തിനിടെ കൊലപ്പെടുത്തിയതാണെന്ന് ഇയാള്‍ സമ്മതിച്ചു.

മൂന്ന് ദിവസം മുന്‍പാണ് അയര്‍ക്കുന്നം സ്വദേശിനിയായ പതിനഞ്ച് വയസ്സുകാരിയെ കാണാതാകുന്നത്. മാതാപിതാക്കള്‍ പൊലീസില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ലോറി ഡ്രൈവറായ അജേഷുമായി പെണ്‍കുട്ടി ഫോണില്‍ ബന്ധപ്പെടാറുണ്ടെന്ന് കണ്ടെത്തി. അജേഷിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകം പുറത്തറിയുന്നത്.

മൂന്ന് ദിവസം മുന്‍പ് ലോറിയില്‍ കയറ്റി കൊണ്ടുപോയ പെണ്‍കുട്ടിയെ ഇയാള്‍ ലോറി ഓടിച്ചിരുന്ന ഹോളോബ്രിക്സ് കന്പനിയില്‍ എത്തിച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടയില്‍ കുട്ടി കൊല്ലപ്പെട്ടുവെന്നാണ് ഇയാളുടെ മൊഴി. അജേഷിന്റെ മൊഴിയുടെ

അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഹോളോബ്രിക്സ് കമ്പനിയുടെ പിന്നില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

പെണ്‍കുട്ടിയുടെ പിതാവിന്റെ സുഹൃത്തായിരുന്ന ഇയാള്‍ പെണ്‍കുട്ടിയുമായി അടുപ്പം സ്ഥാപിക്കുകയായിരന്നു. ബുധനാഴ്ചയാണ് സംഭവം നടക്കുന്നത്. തുടര്‍ന്ന് വ്യാഴാഴ്ചയും ഇയാള്‍ ജോലിക്കെത്തിയിരുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.