LiveTV

Live

Kerala

ശബരിമലയില്‍ കയറിയ യുവതികളുടെ പട്ടികയില്‍ സര്‍ക്കാര്‍ പ്രതിരോധത്തില്‍

പട്ടികയുടെ ഉത്തരവാദിത്തം ആര്‍ക്കാണെന്ന ചോദ്യത്തിന് സര്‍ക്കാരിന് വ്യക്തമായ മറുപടിയില്ല.

ശബരിമലയില്‍ കയറിയ യുവതികളുടെ പട്ടികയില്‍ സര്‍ക്കാര്‍ പ്രതിരോധത്തില്‍

ശബരിമലയില്‍ കയറിയ യുവതികളുടെ പട്ടികയില്‍ പ്രതിരോധത്തിലായി സര്‍ക്കാര്‍. പട്ടികയുടെ ഉത്തരവാദിത്തം ആര്‍ക്കാണെന്ന ചോദ്യത്തിന് സര്‍ക്കാരിന് വ്യക്തമായ മറുപടിയില്ല. സുപ്രീം കോടതിയില്‍ ചോദ്യം ഉയരുകയാണെങ്കില്‍ മറുപടി നല്‍കാനായി തയാറാക്കിയതാണെന്ന നിലപാടിലാണ് പൊലീസ്. പട്ടിക പരിശോധിക്കാനും ഡി.ജി.പി നിര്‍ദേശം നല്‍കി.

ശബരിമലയിൽ 51 യുവതികൾ കയറി എന്ന വിവരം സുപ്രീം കോടതിക്ക് മുന്നിൽ അഭിഭാഷകൻ ഹാജരാക്കിയതോടെയാണ് പട്ടിക സംബന്ധിച്ച വിവാദങ്ങളും തുടങ്ങിയത്. പട്ടികയിൽ 50 വയസ്സിനു മുകളിലുള്ള സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടുന്ന വാർത്ത വന്നതോടെ സർക്കാർ പ്രതിരോധത്തിലായി. പട്ടികയെ ആദ്യം സ്വീകരിച്ച ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഇന്ന് മലക്കം മറിഞ്ഞു. ദേവസ്വം ബോർഡിന് ഉത്തരവാദിത്തം ഇല്ലെന്ന നിലപാട് ദേവസ്വം ബോർഡ് പ്രസിഡന്റുമെടുത്തു. സർക്കാറിൻറെ കൈയിലുള്ള രേഖയുടെ അടിസ്ഥാനത്തിൽ ആണെന്ന് മന്ത്രി ഇ.പി ജയരാജൻ പറയുമ്പോഴും ഏത് വകുപ്പാണ് ഇത് തയ്യാറാക്കിയതെന്നും സുപ്രീംകോടതിയിൽ നൽകാൻ നിർദേശിച്ചതെന്നുമുള്ള ചോദ്യം ബാക്കിയാവുകയാണ്. സുപ്രീംകോടതിയിൽ ചോദ്യങ്ങൾ ഉയരുമ്പോൾ നൽകാനെന്ന നൽകാനുള്ള വിവരം എന്ന നിലയിലാണ് അത്തരമൊരു പട്ടിക എത്തിച്ചതെന്നാണ് പോലീസ് നൽകുന്ന വിശദീകരണം. പട്ടികയിൽ പൊരുത്തക്കേടുകൾ എന്ന് റിപ്പോർട്ടുകൾ വന്നതോടെ പട്ടിക പരിശോധിക്കാൻ ഡി.ജി.പി നിർദ്ദേശം നൽകി. അപ്പോഴും പട്ടിക തിരുത്തേണ്ടത് തങ്ങളല്ലെന്ന് നിലപാടിൽ തന്നെയാണ് പോലീസ് ഉള്ളത്.

പട്ടിക പുറത്തുവന്നതിനെ ഉത്തരവാദത്തിൽ നിന്നും സംസ്ഥാന സർക്കാരിന് ഒഴിഞ്ഞുമാറാനാവില്ലെന്ന നിലപാടിൽ തന്നെയാണ് ഇടതുമുന്നണി നേതാക്കൾ. സർക്കാർ നടപടി അപമാനകരമാണെന്ന് വിമർശം പ്രതിപക്ഷം ഉന്നയിച്ച കഴിഞ്ഞു.