LiveTV

Live

Kerala

ചിന്നക്കനാലില്‍ റിസോര്‍ട്ട് ഉടമയെയും സഹായിയെയും കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി പിടിയില്‍

ഇയാളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ ഞായറാഴ്ചയാണ് റോബിന്‍ ഒളിവില്‍ പോയത്.

ചിന്നക്കനാലില്‍ റിസോര്‍ട്ട് ഉടമയെയും സഹായിയെയും കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി പിടിയില്‍

ഇടുക്കി ചിന്നക്കനാലില്‍ റിസോര്‍ട്ട് ഉടമയെയും സഹായിയെയും കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി റോബിന്‍ പൊലീസ് പിടിയിലായി. ഇയാളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ ഞായറാഴ്ചയാണ് ബോബിന്‍ ഒളിവില്‍ പോയത്.

തമിഴ് നാട്ടിലെ മധുരയില്‍ നിന്ന് ശാന്തന്‍പാറ സി.ഐയുടെ പ്രത്യേക സ്ക്വാഡാണ് റോബിനെ പിടികൂടിയത്. കഴിഞ്ഞ ഞായറാഴ്ചയാണ് മൂന്നാര്‍ ഗാപ്പ് റോഡിന് സമീപം ചിന്നക്കനലാല്‍ നടുപ്പാറ എസ്റ്റേററ് ഉടമ രാജേഷിനെയും സഹായിയെയും റോബിന്‍ കൊലപ്പെടുത്തുന്നത്. തുടര്‍ന്ന് ഫോറന്‍സിക് വിദഗ്ധരും ശാന്തന്‍പാറ പൊലീസും അന്വേഷണം വരിത്തിവരികയായിരുന്നു. രാജേഷിന്റെ മൃതദേഹം എസ്റ്റേറ്റിലെ ഏലക്കാട്ടിലും സഹായി മുത്തയ്യടേത് സമീപത്തെ ഏലക്കാ സ്റ്റോറിലുമാണ് കണ്ടെത്തിയത്. ഇവിടെ നിന്ന് 142 കിലോ ഏലക്കയും രാജേഷിന്റെ കാറും കാണാതായിരുന്നു. പിന്നീട് മുരിക്കിന്‍ തൊട്ടി പള്ളി വളപ്പില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ രാജേഷിന്റെ കാര്‍ പൊലീസ് കണ്ടെത്തിയിരുന്നു. കൊലപാതകത്തിനിടെ സാരമായി പരിക്കേറ്റ റോബിനെ സഹായിച്ച ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകത്തിന് കാരണമെന്തെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.