LiveTV

Live

Kerala

കൊല്ലത്ത് ആര്‍.എസ്.പി സ്ഥാനാര്‍ഥി എന്‍.കെ പ്രേമചന്ദ്രന്‍ തന്നെ

കൊല്ലം ലോക്സഭാ മണ്ഡലത്തിൽ നിന്നും ആർ.എസ്.പി സ്ഥാനാർഥിയായി എൻ.കെ.പ്രേമചന്ദ്രൻ മത്സരിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എ.എ.അസീസ്.

കൊല്ലത്ത് ആര്‍.എസ്.പി സ്ഥാനാര്‍ഥി എന്‍.കെ പ്രേമചന്ദ്രന്‍ തന്നെ

കൊല്ലം ലോക്സഭാ മണ്ഡലത്തിൽ നിന്നും ആർ.എസ്.പി സ്ഥാനാർഥിയായി എൻ.കെ.പ്രേമചന്ദ്രൻ മത്സരിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എ.എ.അസീസ്. ബൈപ്പാസ് ഉദ്ഘാടവുമായി ബന്ധപ്പെട്ട് പ്രമചന്ദ്രനെതിരെ ഉയരുന്ന ആരോപണങ്ങൾ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണെന്നും അസീസ് പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് ആർ.എസ്.പി ക്കെതിരേയും എൻ.കെ പ്രേമചന്ദ്രൻ എം.പി ക്കെതിരേയും ആരോപണങ്ങൾ വിവിധ കോണുകളിൽ നിന്ന് ഉയരുന്നത്. കൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ കൊല്ലത്ത് എത്തിച്ചത് പ്രേമചന്ദ്രനാണെന്ന സി.പി.എം പ്രചരണം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ്. കൊല്ലം ലോക്സഭാ സീറ്റിനെ കുറിച്ച് യു.ഡി.എഫിൽ ഭിന്നാഭിപ്രായം ഇല്ലെന്നും എൻ.കെ പ്രമചന്ദ്രൻ തന്നെ കൊല്ലത്ത് മത്സരിക്കുമെന്നും സംസ്ഥാന സെക്രട്ടറി എ.എ.അസീസ് വ്യക്തമാക്കി

തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ആർ.എസ്.പി രാഷ്ട്രീയ വിശദീകരണ യോഗങ്ങൾ ഇന്ന് മുതൽ ആരംഭിക്കും. പ്രേമചന്ദ്രന് ബി.ജെ.പി ബന്ധം ഉണ്ടെന്ന സി.പി.എം പ്രചാരണം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന രാഷ്ട്രീയ വിശദീകരണ യോഗങ്ങളിൽ യു.ഡി.എഫിലെ ഉന്നത നേതാക്കൾ പങ്കെടുക്കും.