LiveTV

Live

Kerala

അഴീക്കോട് തിരിച്ചടി കിട്ടിയ യു.ഡി.എഫിന് ആശ്വാസമായി കൊടുവളളി

രണ്ട് മാസത്തെ ഇടവേളക്കിടയിൽ രണ്ട് എം.എൽ.എമാർ അയോഗ്യരാകുന്ന അപൂർവതക്കാണ് സംസ്ഥാന രാഷ്ട്രീയം വേദിയാകുന്നത്.

 അഴീക്കോട് തിരിച്ചടി കിട്ടിയ യു.ഡി.എഫിന് ആശ്വാസമായി കൊടുവളളി

കൊടുവളളി തെരഞ്ഞെടുപ്പ് ഫലം കോടതി റദ്ദാക്കിയതോടെ ഒരേ സമയം രണ്ട് എം.എൽ.എമാർ അയോഗ്യരാകുന്ന അപൂർവതക്കാണ് നിയമസഭ സാക്ഷ്യം വഹിക്കാൻ പോകുന്നത്. നേരത്തെ അഴീക്കോട് മണ്ഡലത്തിലെ ഫലവും ഹൈക്കോടതി റദ്ദാക്കിയിരുന്നു. അഴീക്കോടിൽ തിരിച്ചടി കിട്ടിയ യു.ഡി.എഫിന് കൊടുവളളിയിലെ കോടതി വിധി ആശ്വാസമായി.

 അഴീക്കോട് തിരിച്ചടി കിട്ടിയ യു.ഡി.എഫിന് ആശ്വാസമായി കൊടുവളളി

കഴിഞ്ഞ നവംബർ 9നാണ് അഴീക്കോട് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കി യു.ഡി.എഫിലെ കെ.എം ഷാജിയെ എം.എൽ.എ സ്ഥാനത്ത് നിന്ന് ഹൈക്കോടതി അയോഗ്യനാക്കിയത്. തെരഞ്ഞെടുപ്പിൽ വർഗീയ പ്രചരണം നടത്തിയെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു കോടതി വിധി. ഇതിന് തൊട്ടുപിന്നാലെയാണ് കൊടുവളളിയിലെ തെരഞ്ഞെടുപ്പ് ഫലവും ഹൈക്കോടതി വിധിയിലൂടെ അസാധുവായിരിക്കുന്നത്. ഇതോടെ രണ്ട് മാസത്തെ ഇടവേളക്കിടയിൽ രണ്ട് എം.എൽ.എമാർ അയോഗ്യരാകുന്ന അപൂർവതക്കാണ് സംസ്ഥാന രാഷ്ട്രീയം വേദിയാകുന്നത്. നേരത്തെ 91-92 കാലത്ത് ഒ.ഭരതനും നീലലോഹിത നാടാരും ഹൈക്കോടതി വിധിയെ തുടർന്ന് അയോഗ്യരായതാണ് ഏറെക്കുറെ സമാനമായ സാഹചര്യം.

 അഴീക്കോട് തിരിച്ചടി കിട്ടിയ യു.ഡി.എഫിന് ആശ്വാസമായി കൊടുവളളി

അതേസമയം കൊടുവളളി തെരഞ്ഞെടുപ്പ് ഫലം കോടതി റദ്ദാക്കിയത് യു.ഡി.എഫിന് ഏറെ ആശ്വാസമായി. ലീഗിൻറെ ഉറച്ച കോട്ടയായ കൊടുവളളിയിൽ കഴിഞ്ഞ തവണ എൽ.ഡി.എഫിനോട് പരാജയപ്പെട്ടത് യു.ഡി.എഫ് കേന്ദ്രങ്ങളെ ഞെട്ടിച്ചിരുന്നു. മാത്രമല്ല അഴീക്കോട് കെ.എം ഷാജി അയോഗ്യനായതിലൂടെ നേരിട്ട തിരിച്ചടി കൊടുവളളി വിധിയിലൂടെ മറികടക്കാനാകുമെന്നും മുന്നണി നേത‌ൃത്വം വിലയിരുത്തുന്നു. ഹൈക്കോടതി വിധിക്കെതിരെ എൽ.ഡി.എഫ് സുപ്രീംകോടതിയെ സമീപിക്കാൻ തീരുമാനിച്ചതോടെ കൊടുവളളിയിലെ നിയമപോരാട്ടം തുടരുമെന്നുറപ്പാണ്. എങ്കിലും മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് സാധ്യത ചർച്ചയാക്കുന്നതാണ് ഇപ്പോഴത്തെ കോടതി വിധി.