LiveTV

Live

Kerala

സംവരണ നിഷേധത്തിനെതിരെ സമര വേലിയേറ്റമുണ്ടാകുമെന്ന് കുഞ്ഞാലിക്കുട്ടി

കെ.എ.എസിലെ സംവരണ നിഷേധം, സാമ്പത്തിക സംവരണം എന്നിവക്കെതിരെ മുസ്‍ലിം ലീഗ് സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് ധര്‍ണയില്‍ സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി

സംവരണ നിഷേധത്തിനെതിരെ സമര വേലിയേറ്റമുണ്ടാകുമെന്ന് കുഞ്ഞാലിക്കുട്ടി

സംവരണ നിഷേധത്തിനെതിരെ സമര വേലിയേറ്റമുണ്ടാകുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. കെ.എ.എസിലെ സംവരണ നിഷേധം, സാമ്പത്തിക സംവരണം എന്നിവക്കെതിരെ മുസ്‍ലിം ലീഗ് സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് ധര്‍ണയില്‍ സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി. സംവരണ പോരാട്ടങ്ങള്‍ക്ക് പിന്തുണയര്‍പ്പിച്ച് കെ.പി.എം.എസ്, എസ്.എന്‍.ഡി.പി തുടങ്ങി പിന്നാക്ക സംഘടനകളുടെ നേതാക്കളും സമരത്തിനെത്തി.

സംവരണ നിഷേധത്തിനെതിരെ സമര വേലിയേറ്റമുണ്ടാകുമെന്ന് കുഞ്ഞാലിക്കുട്ടി

കേരള ഭരണ സര്‍വീസില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രവേശനമുള്ള രണ്ട് സ്ട്രീമുകളിലെ സംവരണം ഒഴിവാക്കിയ സംസ്ഥാന സര്‍ക്കാരിന്‍റെയും സാമ്പത്തിക സംവരണം നടപ്പാക്കിയ കേന്ദ്ര സര്‍ക്കാരിന്‍റെയും നിലപാടുകള്‍ക്കെതിരെയാണ് ലീഗ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചത്. കെ.എ.എസില്‍ എല്ലാ വിഭാഗങ്ങള്‍ക്കും സംവരണം ഏര്‍പ്പെടുന്നതുവരെ പ്രക്ഷോഭം തുടരുമെന്ന് സംഗമത്തില്‍ സംസാരിച്ച പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറ‍ഞ്ഞു.

പിന്നാക്ക വിഭാഗങ്ങളോട് നിഷേധാത്മകമായ സമീപനമാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കുന്നതെന്ന് കെ.പി.എം.എസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ പറഞ്ഞു. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, എ നീലലോഹിത ദാസന്‍ നാടാര്‍, വി ദിനകരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ലീഗ് എം.എല്‍.എമാരും പ്രവര്‍ത്തകരുമടക്കം നിരവധി പേര്‍ സെക്രട്ടറിയേറ്റിന് മുന്നിലെ പ്രതിഷേധ സംഗമത്തില്‍ അണിചേര്‍ന്നു.