LiveTV

Live

Kerala

എ.കെ.ജിയില്‍ തുടങ്ങി എ.കെ.ജിയുടെ മരുമകനില്‍ എത്തിയ കാസര്‍കോട് മണ്ഡല ചരിത്രം

1957 മുതല്‍ 71 വരെ മൂന്ന് തവണ എ.കെ ഗോപാലനും ഇക്കഴിഞ്ഞ 2004 മുതല്‍ 2019 വരെ മൂന്ന് തവണ എ.കെ.ജിയുടെ മകളുടെ ഭര്‍ത്താവ് പി.കരുണാകരനുമാണ് മണ്ഡലത്തെ പ്രതിനിധീകരിച്ചത്

എ.കെ.ജിയില്‍ തുടങ്ങി എ.കെ.ജിയുടെ മരുമകനില്‍ എത്തിയ കാസര്‍കോട് മണ്ഡല ചരിത്രം

എ.കെ.ജിയില്‍ തുടങ്ങി എ.കെ.ജിയുടെ മരുമകനില്‍ എത്തിയ ചരിത്രമാണ് കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തിന് പറയാനുളളത്. 1957 മുതല്‍ 71 വരെ മൂന്ന് തവണ എ.കെ ഗോപാലനും ഇക്കഴിഞ്ഞ 2004 മുതല്‍ 2019 വരെ മൂന്ന് തവണ എ.കെ.ജിയുടെ മകളുടെ ഭര്‍ത്താവ് പി.കരുണാകരനുമാണ് മണ്ഡലത്തെ പ്രതിനിധീകരിച്ചത്. ഇടത് കോട്ടയില്‍ 26കാരനായ കെ.എസ്.യു നേതാവ് അട്ടിമറി വിജയം നേടിയ ചരിത്രവും മണ്ഡലത്തിന് ഉണ്ട്.

എ.കെ.ജിയില്‍ തുടങ്ങി എ.കെ.ജിയുടെ മരുമകനില്‍ എത്തിയ കാസര്‍കോട് മണ്ഡല ചരിത്രം

ചുവന്നുകിടക്കുന്നതാണ് കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തിന്റെ ചരിത്രം. 1957ല്‍ കേരളം രൂപീകരിക്കപ്പെട്ടതിന് ശേഷം നടന്ന 15 ലോക്‌സഭ തിരഞ്ഞെടുപ്പുകളില്‍ 12 എണ്ണത്തിലും ഇടതിനൊപ്പമായിരുന്നു കാസര്‍കോട്. മൂന്ന് തവണ മാത്രമാണ് ഇടത് പാര്‍ട്ടിക്ക് മണ്ഡലം നഷ്ടപ്പെട്ടിട്ടുള്ളു. മൂന്ന് തവണയാണ് എ.കെ.ജി കാസര്‍കോട് നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 1957ലും 1962ലും അദ്ദേഹം സി.പി.ഐ സ്ഥാനാര്‍ത്ഥിയായിരുന്നു. 1964ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ എ.കെ.ജി സി.പി.എമ്മിനൊപ്പം ആയി. 1967ലെ തിരഞ്ഞെടുപ്പില്‍ സി.പി.എം സ്ഥാനാര്‍ത്ഥിയായി മത്സരിച്ചായിരുന്നു എ.കെ.ജിയുടെ വിജയം. എ.കെ.ജിയുടെ മകള്‍ ലൈലയുടെ ഭര്‍ത്താവും സി.പി.എമ്മിന്റെ കേന്ദ്രകമ്മറ്റി അംഗവുമായ പി.കരുണാകരനാണ് 2004 മുതല്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.

കാസര്‍കോടിന്റെ മണ്ഡല ചരിത്രത്തിന് കടും ചുവപ്പ് നിറമാണെങ്കിലും അട്ടിമറി വിജയം നേടിയ കഥപറയാനുണ്ട് കോണ്‍ഗ്രസിന്. 1971ലെ തെരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ഥിയായി മത്സരിച്ചത് സി.പി.എമ്മിന്റെ കരുത്തനായ നേതാവ് ഇ.കെ നായനാര്‍. കോണ്‍ഗ്രസ് മത്സര രംഗത്തിറക്കിയത് 26കാരനായ ലോ കോളജ് വിദ്യാര്‍ത്ഥി രാമചന്ദ്രന്‍ കടന്നപ്പള്ളിയെ. അനായാസ വിജയം പ്രതീക്ഷിച്ചിരുന്ന ഇടത് ക്യാമ്പിനെ അമ്പരപ്പിച്ച് രാമചന്ദ്രന്‍ കടന്നപ്പള്ളി അട്ടിമറി വിജയം നേടി. 1977ലെ തെരഞ്ഞെടുപ്പിലും കടന്നപ്പള്ളി തന്നെ വിജയം നിലനിര്‍ത്തി.

1980ലെ തെരഞ്ഞെടുപ്പിനും ഏറെ പ്രത്യേകതകള്‍ ഉണ്ട്. അന്ന് മണ്ഡലത്തില്‍ കോണ്‍ഗ്രസിന് സ്ഥാനാര്‍ത്ഥി തന്നെ ഉണ്ടായിരുന്നില്ല. രാമണ്ണറൈ ആയിരുന്നു സി.പി.എം സ്ഥാനാര്‍ത്ഥി. ജനത പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഒ.രാജഗോപാലായിരുന്നു കോണ്‍ഗ്രസിന്റെ പിന്തുണ.