LiveTV

Live

Kerala

കാരാട്ട് റസാഖിനെതിരായ കോടതിവിധി: കെ.എം ഷാജിയുടെ പ്രതികരണം..

തന്റെ കോടതിവിധി വന്നപ്പോള്‍ ആഘോഷിച്ച് നടന്നവര്‍ക്ക് ആലോചനയ്ക്ക് സമയം ദൈവം കൊടുത്തു എന്ന് മാത്രമേ ഇക്കാര്യത്തില്‍ പറയുന്നുള്ളൂവെന്നും കെ.എം ഷാജി

കാരാട്ട് റസാഖിനെതിരായ കോടതിവിധി: കെ.എം ഷാജിയുടെ പ്രതികരണം..

തന്നെ നിയമസഭാ നടപടികളില്‍ പങ്കെടുപ്പിക്കിനാവില്ലെന്ന് പറഞ്ഞ സ്പീക്കര്‍, കാരാട്ട് റസാഖിന്‍റെ കാര്യത്തില്‍ എന്ത് നടപടിയെടുക്കുമെന്നാണ് ഉറ്റുനോക്കുന്നതെന്ന് കെ.എം ഷാജി. തന്റെ കോടതിവിധി വന്നപ്പോള്‍ ആഘോഷിച്ച് നടന്നവര്‍ക്ക് ആലോചനയ്ക്ക് സമയം ദൈവം കൊടുത്തു എന്ന് മാത്രമേ ഇക്കാര്യത്തില്‍ പറയുന്നുള്ളൂവെന്നും കെ.എം ഷാജി വ്യക്തമാക്കി.

തനിക്കെതിരെ കോടതി വിധിയുണ്ടായപ്പോഴും താന്‍ പറഞ്ഞത് കോടതിയെ മാനിക്കണമെന്നാണ്. സുപ്രീംകോടതിയില്‍ നിന്ന് എതിരായ വിധി വന്നാല്‍ പോലും കോടതിയെ കുറ്റപ്പെടുത്തുക എന്നത് തന്‍റെയോ ലീഗിന്‍റെയോ ശീലമല്ലെന്നും കെ.എം ഷാജി പറഞ്ഞു.