LiveTV

Live

Kerala

സമഗ്ര പഠനം നടത്തുമെന്ന് മന്ത്രി, ഖനനം നിര്‍ത്തുംവരെ സമരം തുടരുമെന്ന് ആലപ്പാട് സമര സമിതി

ഖനനം നിര്‍ത്തണമെന്ന ആവശ്യത്തില്‍ സമര സമിതി ഉറച്ചുനിന്നു.

സമഗ്ര പഠനം നടത്തുമെന്ന് മന്ത്രി, ഖനനം നിര്‍ത്തുംവരെ സമരം തുടരുമെന്ന് ആലപ്പാട് സമര സമിതി

ആലപ്പാട്ടെ കരിമണല്‍ ഖനനത്തിനെതിരായ സമരം അവസാനിപ്പിക്കാന്‍ സമര സമിതിയുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച പരാജയം. മന്ത്രി ഇ.പി ജയരാജനും സമര സമിതി പ്രതിനിധികളും തമ്മിലായിരുന്നു ചര്‍ച്ച. സീ വാഷിങ് ഒരു മാസത്തേക്ക് നിര്‍ത്തിവെയ്ക്കുമെന്നും എന്നാല്‍ ഖനനം പൂര്‍ണ്ണമായി നിര്‍ത്താന്‍ കഴിയില്ലെന്നുമായിരുന്നു സര്‍ക്കാര്‍ നിലപാട്. സീ വാഷിങ് അല്ല തങ്ങളുടെ പ്രശ്നമെന്നും ഖനനം നിര്‍ത്താത്തതിനാല്‍ സമരവുമായി മുന്നോട്ട് പോകുമെന്നും സമര സമിതി അറിയിച്ചു.

ആലപ്പാട്ടെ കരിമണല്‍ ഖനനത്തില്‍ സമഗ്ര പഠനം നടത്തുമെന്ന് മന്ത്രി ഇ.പി ജയരാജന്‍ വ്യക്തമാക്കി. പഠനം നടത്തുന്നതിനായി വിദഗ്ധ സമിതിയെ നിയോഗിക്കും. റിപ്പോര്‍ട്ട് ലഭിക്കുന്നത് വരെ സീ വാഷിങ് നിര്‍ത്തിവെക്കുമെന്നും മന്ത്രി അറിയിച്ചു. എന്നാല്‍ ഖനനം നിര്‍ത്തണമെന്ന ആവശ്യത്തില്‍ സമര സമിതി ഉറച്ചുനിന്നതോടെ ചര്‍ച്ച പരാജയപ്പെട്ടു.