LiveTV

Live

Kerala

ആലപ്പാട് കരിമണല്‍ ഖനനം; സമരക്കാരുമായി ഇന്ന് ചര്‍ച്ച, ക്ഷണം ലഭിച്ചിട്ടില്ലെന്ന് സമരക്കാര്‍

ഇന്ന് വൈകിട്ട് അഞ്ചിനാണ് സർക്കാർ ചർച്ചക്ക് സമയം തീരുമാനിച്ചിരിക്കുന്നത്. എന്നാൽ ചർച്ച സംബന്ധിച്ച ഒരു വിവരവും ലഭിച്ചിട്ടില്ലാണ് സമരക്കാർ പറയുന്നത്. 

 ആലപ്പാട് കരിമണല്‍ ഖനനം; സമരക്കാരുമായി ഇന്ന് ചര്‍ച്ച, ക്ഷണം ലഭിച്ചിട്ടില്ലെന്ന് സമരക്കാര്‍

ആലപ്പാട് കരിമണല്‍ ഖനനത്തിനെതിരായ സമരം ഒത്തുതീര്‍ക്കാന്‍ സമവായ ശ്രമങ്ങളു‍ടെ ഭാഗമായി സർക്കാർ ഇന്ന് സമരക്കാരുമായി ചർച്ച നടത്തും. സീ വാഷിംഗ് താത്കാലികമായി നിർത്തി വയ്ക്കാൻ മുഖ്യമന്ത്രി വിളിച്ച് ചേർത്ത ഉന്നതതല യോഗത്തിൽ തീരുമാനിച്ചു.

ഖനനത്തിനെതിരായ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് ഉദ്യോഗസ്ഥരുടേയും ജനപ്രതിനിധികളുടെയും യോഗം മുഖ്യമന്ത്രി വിളിച്ചത്. സി വാഷിംഗ് കാരണം കടൽ കയറി എന്നത് വസ്തുതയാണെന്നും ജനങ്ങളെ ബോധ്യപ്പെടുത്തുന്ന തരത്തിലുള്ള സർക്കാർ ഇടപെടൽ വേണമെന്നും ഉദ്യോഗസ്ഥരുടെ യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ സീ വാഷിംഗ് നിർത്തി വയ്ക്കാമെന്നും ഖനനത്തിന്റെ പ്രത്യാഘാതങ്ങൾ പഠിക്കാൻ സമിതിയെ വെയ്ക്കാമെന്നുമുള്ള മുഖ്യമന്ത്രിയുടെ നിർദ്ദേശം യോഗം അംഗീകരിച്ചു.

 ആലപ്പാട് കരിമണല്‍ ഖനനം; സമരക്കാരുമായി ഇന്ന് ചര്‍ച്ച, ക്ഷണം ലഭിച്ചിട്ടില്ലെന്ന് സമരക്കാര്‍

ഇതോടെയാണ് ചർച്ചക്ക് സർക്കാർ സന്നദ്ധമായത്. വ്യവസായ മന്ത്രി ഇ.പി ജയരാജനാണ് ഇന്ന് സമരക്കാരുമായി ചർച്ച നടത്തുക. ഇന്ന് വൈകിട്ട് അഞ്ചിനാണ് സർക്കാർ ചർച്ചക്ക് സമയം തീരുമാനിച്ചിരിക്കുന്നത്. എന്നാൽ ചർച്ച സംബന്ധിച്ച ഒരു വിവരവും ലഭിച്ചിട്ടില്ലാണ് സമരക്കാർ പറയുന്നത്. ക്ഷണം ലഭിച്ചാൽ പങ്കെടുക്കുന്ന കാര്യം ചർച്ച ചെയ്ത് തീരുമാനിക്കും. ചർച്ചയിൽ പങ്കെടുത്താൽ ഖനനം പൂർണമായും നിർത്തിവയ്ക്കണമെന്ന ആവശ്യം മുന്നോട്ട് വയ്ക്കാനാണ് സമരക്കാരുടെ തീരുമാനം.