LiveTV

Live

Kerala

ലെനിന്‍ രാജേന്ദ്രന്റെ മൃതദേഹം സംസ്‌കരിച്ചു

തിരുവനന്തപുരം ശാന്തി കവാടത്തില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം

ലെനിന്‍ രാജേന്ദ്രന്റെ മൃതദേഹം സംസ്‌കരിച്ചു

അന്തരിച്ച സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ മൃതദേഹം സംസ്‌കരിച്ചു. തിരുവനന്തപുരം ശാന്തി കവാടത്തില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. രാവിലെ യൂണിവേഴ്‌സിറ്റി കോളജിലും കലാഭവന്‍ തീയറ്ററിലും പൊതു ദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖര്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയിരുന്നു.

ചെന്നൈയില്‍ നിന്ന് വിമാനമാര്‍ഗമാണ് ഇന്നലെ ലെനിന്‍ രാജേന്ദ്രന്റെ ഭൗതികദേഹം തിരുവനന്തപുരത്തെ സ്വവസതിയിലേക്ക് എത്തിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ തുടങ്ങി രാഷ്ട്രീയ സാംസ്‌ക്കാരിക രംഗത്തെ പ്രമുഖര്‍ വീട്ടിലെത്തി അദ്ദേഗത്തിന് ആദരാഞ്ജലി അര്‍പ്പിച്ചു.

ഡിസംബര്‍ 17 നു നടന്ന കരള്‍ മാറ്റ ശാസ്ത്രക്രിയയ്ക്കു ശേഷം ചികിത്സയിലായിരുന്ന ലെനിന്‍ രാജേന്ദ്രന്റെ ആരോഗ്യസ്ഥിതി ഏതാനും ദിവസം മുന്‍പ് മോശമായി. തിങ്കളാഴ്ച രാത്രി എട്ടരയോടെയായിരുന്നു അന്ത്യം.